
ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കിടെ സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനധികൃത താമസത്തിന്റെ പേരില്‍ 17,389 പേരെ അറസ്റ്റു ചെയ്തു. ഫെബ്രുവരി 20 നും ഫെബ്രുവരി 26 നും ഇടയില്‍ സഊദി സുരക്ഷാ സേന ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ സംയുക്ത ഫീല്‍ഡ് സുരക്ഷാ ക്യാമ്പയിനുകള്‍ക്കിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറസ്റ്റിലായവരില്‍ 10,397 പോര്‍ റെസിഡന്‍സി നിയമം ലംഘിച്ചവരും 4,128 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 2,864 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്. യാത്രാ രേഖകള്‍ ലഭിക്കുന്നതിനായി 31,463 നിയമലംഘകരെ സഊദിയില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ മാതൃരാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ അടുത്തേക്ക് റഫര്‍ ചെയ്തു. 10,363 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ആകെ ആളുകളുടെ എണ്ണം 1,483 ആണ്. അവരില്‍ 41 ശതമാനം പേരും യെമന്‍ പൗരന്മാരും 56 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും മൂന്ന് ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ആകെ 104 പേരും അറസ്റ്റിലായി.
നിയമലംഘകരെ കൊണ്ടുപോകുകയും അഭയം നല്‍കുകയും ജോലി ഏര്‍പ്പാടാക്കുകയുെ ചെയ്ത പതിനഞ്ച് പേരെയും അറസ്റ്റ് ചെയ്തു. 35,845 പുരുഷന്മാരും 4,505 സ്ത്രീകളും ഉള്‍പ്പെടെ ആകെ 40,350 അനധികൃത താമസക്കാര്‍ നിലവില്‍ ശിക്ഷാ നടപടികളുടെ ഭാഗമായി വിവിധ നടപടികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.
നിയമവിരുദ്ധമായി രാജ്യത്തേക്ക് വ്യക്തികളെ പ്രവേശിപ്പിക്കുകയോ അവരുടെ താമസഇടത്തേക്ക് അവരെ കൊണ്ടുപോകുകയോ അവര്‍ക്ക് അഭയം നല്‍കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളോ അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളോ കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ നിയമലംഘനങ്ങള്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ നിയമലംഘനങ്ങള്‍ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 21 hours ago
Hajj 2025: മതിയായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നത് പാപം, പ്രതിഫലം ലഭിക്കില്ല: സഊദി പണ്ഡിത സഭ
Saudi-arabia
• 21 hours ago
ഇംഗ്ലണ്ട് വീണ്ടും ചുവപ്പിച്ച് ലിവർപൂൾ; ചരിത്രത്തിൽ ഇനി സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം
Football
• a day ago
വൈദ്യുതി തുകയില്‍ കുടിശ്ശികയുള്ളവര്‍ക്ക് ആശ്വാസവുമായി കെ.എസ്.ഇ.ബി; സാധാരണക്കാരെ കാത്തിരിക്കുന്നത് വന്‍ ഇളവുകള്‍
Kerala
• a day ago
കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മാവോയിസ്റ്റ് പ്രതിരോധത്തിനുള്ള സഹായം ലഭിക്കില്ലെന്നും മുന്നറിയിപ്പ്
Kerala
• a day ago
കരിപ്പൂരിലും കണ്ണൂരിലും ഒരേ വിമാനം; കരിപ്പൂരില്‍ നിന്നുള്ളവരില്‍ നിന്ന് അധികമായി ഈടാക്കുന്നത് നാല്‍പ്പതിനായിരത്തിലധികം രൂപ
Kerala
• a day ago
ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്: നടന്നത് പൊരിഞ്ഞ പോരാട്ടം, നാലിൽ മൂന്നും ഇടതു സഖ്യത്തിന്; എബിവിപിക്ക് ജോ. സെക്രട്ടറി പോസ്റ്റ് | JNU Union Election
National
• a day ago
തിരിച്ചടി ഭയന്ന് പാകിസ്താന്‍; ഉറി ഡാം തുറന്നുവിട്ടതില്‍ കനത്ത നാശനഷ്ടം, വ്യാപാര ബന്ധത്തിലും കനത്ത വിള്ളല്‍
International
• a day ago
സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളി അറസ്റ്റിൽ
Kerala
• a day ago
107 പാകിസ്താനികൾ ഒളിവിൽ? ഇന്ത്യയിൽ വൻ തിരച്ചിൽ
National
• a day ago.png?w=200&q=75)
പഹൽഗാം ഭീകരാക്രമണം: ശശി തരൂരിന്റെ 'ദേശാഭിമാനപരമായ' നിലപാടിനെ പുകഴ്ത്തി ബിജെപി
Kerala
• a day ago
തമിഴ്നാട് മന്ത്രിസഭയില്‍ അഴിച്ചുപണി; വൈദ്യുതി എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ. പൊന്മുടിയും രാജിവച്ചു
National
• a day ago
പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന്‍ പിന്തുണയുമായി ചൈന
National
• a day ago
പാഠപുസ്തകത്തില്‍ നിന്ന് മുഗളന്മാരേയും മുസ്ലിം ഭരണാധികാരികളേയും ഒഴിവാക്കി എന്‍സിഇആര്‍ടി; പകരം പഠിക്കാനുള്ളത് മഹാകുംഭമേളയെക്കുറിച്ചും മൗര്യ മഗധ ശതവാഹന രാജവംശങ്ങളെക്കുറിച്ചും
National
• a day ago
ലോകബാങ്കിലെ സിറിയയുടെ 15 മില്ല്യണ്‍ ഡോളര്‍ കുടിശ്ശിക തീര്‍ക്കാന്‍ സഊദിയും ഖത്തറും
Saudi-arabia
• a day ago
ഇഡി ഓഫീസിലെ തീപിടുത്തം; പ്രധാന രേഖകള്‍ കത്തിനശിച്ചു
National
• a day ago
കോഴിക്കോട് വിവാഹ സംഘത്തിനു നേരെ ആക്രമണം; രണ്ടു പേര്‍ പൊലിസ് പിടിയില്‍
Kerala
• a day ago
ഡല്‍ഹിയില്‍ വന്‍തീപിടിത്തം; രണ്ടു മരണം, നിരവധി പേര്‍ക്ക് പൊള്ളലേറ്റു
National
• a day ago.png?w=200&q=75)
പണയ സ്വർണം കവർച്ചയിൽ നഷ്ടപ്പെട്ടു: നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന് തിരിച്ചടി, പണയ സ്വർണം നഷ്ടപ്പെട്ടവർക്ക് വിപണി വിലയിൽ തിരികെ ലഭിക്കും
Kerala
• a day ago
എല്ലാ ക്യുആര്‍ കോഡും സുരക്ഷിതമല്ല; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍
uae
• a day ago
കൊടുവള്ളിയിൽ കല്യാണസംഘം യാത്ര ചെയ്ത ബസിന് നേരെ പന്നിപ്പടക്കം എറിഞ്ഞ സംഭവം; പൊലീസ് പിടിയിലായത് കുപ്രസിദ്ധ ഗുണ്ട 'ആട് ഷമീറും സംഘവും
Kerala
• a day ago