HOME
DETAILS

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

  
March 02, 2025 | 7:24 AM

New mosque opens in Dubai Marina accommodating up to 1647 believers

ദുബൈ: വിശുദ്ധ റമദാന്‍ മാസത്തില്‍ ദിവസവും നിരവധി മുസ്‌ലിംകള്‍ പള്ളികളില്‍ ഒത്തുകൂടുന്നതിനാല്‍ ദുബൈ മറീനയില്‍ 1,647ഓളം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പുതിയ പള്ളി ഉദ്ഘാടനം ചെയ്തതായി ദുബൈ മീഡിയ ഓഫീസ് പ്രഖ്യാപിച്ചു. ദുബൈയിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവന പ്രകാരം അന്തരിച്ച ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പള്ളിയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.
ഓട്ടോമന്‍ കലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പള്ളിയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.

വിശ്വാസികളുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന പുതിയ പള്ളി 5,021 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. ഉയര്‍ന്ന നിലവാരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന മുറ്റവും വുദൂ എടുക്കാനുള്ള സ്ഥലങ്ങളും പാര്‍ക്കിംഗ് സ്ഥലങ്ങളും പ്രാര്‍ത്ഥനാ ഹാളുകളുമാണ് പള്ളിയുടെ പ്രധാന സവിശേഷതകള്‍.

'സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന സമകാലിക പള്ളികള്‍ക്കുള്ള ഒരു മാതൃക' എന്നാണ് പള്ളിയെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വിശേഷിപ്പിച്ചത്. 1,397 പുരുഷന്മാരേയും 250 സ്ത്രീകളേയും ഉള്‍പ്പെടെ 1,647 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും.

'ദുബൈയുടെ നഗരവികസന യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ഉദ്ഘാടനം. നഗരത്തിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായി മതപരമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു,' വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

New mosque opens in Dubai Marina accommodating up to 1647 believers

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  3 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  3 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  3 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  3 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  3 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  3 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  3 days ago