HOME
DETAILS
MAL
ജി. കാര്‍ത്തികേയന്റെ മരണാനന്തരച്ചടങ്ങ്: പന്തല്‍ നിര്‍മിച്ചതിന്റെ തുക പൊതുമരാമത്ത് വകുപ്പ് നല്കി
backup
September 03 2016 | 19:09 PM
തിരുവനന്തപുരം: അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്ത്തികോയന്റെ മരണാനന്തരച്ചടങ്ങിനായി ഔദ്യോഗിക വസതിയില്‍ കെട്ടിയ പന്തലിന്റെ നിര്‍മ്മാണ ചെലവ് നല്‍കിയില്ലെന്ന് പരാതിപ്പെട്ട കരാറുകാരന് പൊതുമരാമത്ത് വകുപ്പ് പണം നല്കി. ഇതുസംബന്ധിച്ച പരാതിയുമായി കരാറുകാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇക്കാര്യം പത്രങ്ങളില്‍ വാര്‍ത്തയാവുകയും, കാര്‍ത്തികേയന്റെ ഭാര്യ എം.റ്റി. സുലേഖ അന്നുതന്നെ ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തി നിവേദനം നല്‍കിയിരുന്നു. അന്നു തന്നെ ഇത് സംബന്ധിച്ച ഫയലുകള്‍ വിളിച്ച് വരുത്തി അടിയന്തിരമായി കരാറുകാരന്റെ പണം നല്കാന് അദ്ദേഹം ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."