HOME
DETAILS

ഇഗ്നോ പ്രവേശനത്തിനുള്ള സമയ പരിധി നീട്ടി, കൂടുതലറിയാം

  
March 02, 2025 | 1:44 PM

IGNOU Admission Deadline Extended Check New Dates and Eligibility

ഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) പ്രവേശന സമയപരിധി മാർച്ച് 15 വരെ നീട്ടി. എല്ലാ ഓപ്പൺ ഡിസ്റ്റൻസ് ലേണിങ് (ODL) പ്രോഗ്രാമുകൾക്കും ഓൺലൈൻ കോഴ്സുകൾക്കും കൂടാതെ എല്ലാ പ്രോഗ്രാമുകളുടെയും റീ-രജിസ്‌ട്രേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയതായി സർവകലാശാല അറിയിച്ചു. അപേക്ഷകർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ignouadmission.samarth.edu.in സന്ദർശിച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

രജിസ്റ്റർ ചെയ്യാനുള്ള നടപടി ക്രമങ്ങൾ

ignouadm.samarth.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്, ഹോംപേജിലെ 'ന്യൂ രജിസ്ട്രേഷൻ' ലിങ്ക് ക്ലിക്ക് ചെയ്യുക, ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക, രജിസ്ട്രേഷന് ശേഷം ലഭിച്ച യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക, അക്കാദമിക് വിശദാംശങ്ങൾ നൽകി 'സബ്‍മിറ്റ്' ക്ലിക്ക് ചെയ്യുക.

രജിസ്ട്രേഷന് ആവശ്യമായ രേഖകൾ

1) സ്‌കാൻ ചെയ്‌ത പാസ്‌പോർട്ട് സൈസ് ഫോട്ടോ 
2) സ്കാൻ ചെയ്ത ഒപ്പ് 
3) അനുബന്ധ രേഖകൾ (ജനന തിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റുകൾ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വികലാംഗ സർട്ടിഫിക്കറ്റുകൾ, യുജിസി നെറ്റ് - ജെആർഎഫ് സർട്ടിഫിക്കറ്റുകൾ / യുജിസി നെറ്റ് സ്കോർ കാർഡുകൾ മുതലായവ) (500 കെബിയിൽ താഴെ).

രജിസ്‌ട്രേഷൻ ഫീസ് തിരികെ ലഭിക്കില്ല. അതേസമയം, ചില സാഹചര്യങ്ങളിൽ പ്രോഗ്രാം ഫീസ് തിരികെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രവേശനം പൂർത്തിയാകുന്നതിന് മുൻപ് റീഫണ്ട് അഭ്യർത്ഥിച്ചാൽ, മുഴുവൻ പ്രോഗ്രാം ഫീസും തിരികെ ലഭിക്കും

അഡ്മിഷൻ പൂർത്തിയായതിന് ശേഷം റീഫണ്ട് അഭ്യർത്ഥിച്ചാൽ, പ്രോഗ്രാം ഫീസിന്‍റെ 15 കുറച്ച് റീഫണ്ട് നൽകും.

വിദ്യാർത്ഥി സ്റ്റഡി മെറ്റീരിയലിന്‍റെ സോഫ്റ്റ് കോപ്പി തെരഞ്ഞെടുക്കുകയാണെങ്കിൽ, രജിസ്ട്രേഷൻ ഫീസ് ഒഴികെയുള്ള ഫീസ് തിരികെ നൽകുന്നതാണ്.

Get the latest updates on IGNOU admission, including the extended deadline, eligibility criteria, and application process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു;  അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ? 

International
  •  8 days ago
No Image

ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ

uae
  •  8 days ago
No Image

അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ

crime
  •  8 days ago
No Image

കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത

crime
  •  8 days ago
No Image

 നവംബറില്‍ ക്ഷേമ പെന്‍ഷന്‍ 3600 രൂപ; വിതരണം 20 മുതല്‍

Kerala
  •  8 days ago
No Image

ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിം​ഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം

uae
  •  8 days ago
No Image

സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്

Cricket
  •  8 days ago
No Image

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  8 days ago
No Image

നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ, ഡീസൽ വില കുറഞ്ഞു

uae
  •  8 days ago
No Image

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ -90;  പ്രത്യേക രജിസ്‌ട്രേഷന്‍, കെ.എസ്.ആര്‍.ടിക്ക് മാറ്റമില്ല

Kerala
  •  8 days ago