'അമ്മമാർക്ക് സ്നേഹപൂർവം'; ജീവനക്കാരുടെ അമ്മമാർക്ക് സഹായ പദ്ധതിയുമായി ദുബൈയിലെ പ്രശസ്ത ഭക്ഷ്യോൽപാദന കമ്പനി
ദുബൈ: തൊഴിലാളികളുടെ അമ്മക്കാർക്ക് പ്രത്യേകമായ ക്ഷേമ പദ്ധതിയൊരുക്കി ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ ഫുഡ് മാനുഫാക്ച്ചറിങ് കമ്പനി ഒയാസിസ് ക്യുസിൻസ്. 'അമ്മമാർക്ക് സ്നേഹപൂർവം' എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ മൂന്നു മാസത്തിലൊരിക്കൽ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സഹായമെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഷെയ്ഖ് ഹിന്ദ് ബിൻത് റാഷിദ് അൽ മക്‌തൂമിനെ ആദരിച്ചു കൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം നടപ്പാക്കിയ വിവിധ പദ്ധതികളിൽ നിന്നുള്ള പ്രചോദനമാണ് ഇത്തരമൊരു ആശയം കമ്പനിയിൽ നടപ്പിലാക്കുന്നതിന് പിന്നിലെന്ന് മാനേജ്മെന്റ് അറിയിച്ചു.
ദേശ-ഭാഷാ വ്യത്യാസമില്ലാതെ, കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളുടെയും അമ്മമാരെ പദ്ധതിയിൽ ഉൾപ്പെടുത്തും. കമ്പനിയുടെ വിജയക്കുതിപ്പിന് കരുത്തായ തൊഴിലാളികളുടെ അമ്മമാർക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കൈനീട്ടം ഒരുക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് ഓപ്പറേഷൻസ് മാനേജർ ഫൈസൽ ബിൻ മുഹമ്മദ് വ്യക്തമാക്കി.
ഒയാസിസ് ക്യുസിൻസ് ഗൾഫിൽ ശക്തമായ വിതരണ ശൃംഖലയുള്ള ഒരു ഭക്ഷ്യോൽപാദന കമ്പനിയാണ്. റോയൽ ബ്രെഡ്‌സ്, ബിസ്ക്കറ്റുകൾ, ബ്രെഡ് കിങ്, സാന്‍ഡ്‌വിച്ചുകള്‍ തുടങ്ങി ഗുണനിലവാരമുള്ള ഭക്ഷ്യവസ്‌തുക്കൾ ദിനംപ്രതി വിപണിയിലെത്തിച്ച് ജനപ്രിയ ബ്രാൻഡായി മാറിയ സ്‌ഥാപനം കൂടിയാണിത്.
A renowned food production company in Dubai has introduced a heartwarming initiative to support the mothers of its employees, showcasing its commitment to employee welfare and community care.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."