HOME
DETAILS

കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്

  
March 02 2025 | 14:03 PM

New Zealand create a new record in icc champions trophy

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള മത്സരം നടക്കുകയാണ്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. 

ന്യൂസിലാൻഡ് ബൗളിങ്ങിൽ മാറ്റ് ഹെൻറി അഞ്ചു വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. എട്ട് ഓവറിൽ 42 റൺസ് വിട്ടുനൽകിയാണ് താരം അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. കൈൽ ജാമിസൺ, രചിൻ രവീന്ദ്ര, വില്യം ഒറൂർക്ക്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റുകളും നേടി. ഇന്ത്യയുടെ എട്ട് വിക്കറ്റുകളും ക്യാച്ചിലൂടെയാണ് കിവീസ് നേടിയത്. ഇതോടെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ ഫീൽഡിങ് ഡിസ്മിസലുകൾ നടത്തുന്ന ടീമായും ന്യൂസിലാൻഡ് മാറി. 116 ഡിസ്മിസലുകളാണ് കിവീസ് ഇതുവരെ നടത്തിയിട്ടുള്ളത്. 114 ഡിസ്മിസലുകൾ നടത്തിയ ഇന്ത്യയുടെ റെക്കോർഡ് തകർത്താണ് ന്യൂസിലാൻഡ് ഒന്നാമതെത്തിയത്. 104 ഡിസ്മിസലുകൾ നടത്തിയ സൗത്ത് ആഫ്രിക്കയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 

ഇന്ത്യൻ ബാറ്റിങ്ങിൽ മത്സരത്തിൽ തുടക്കത്തിൽ ഇന്ത്യ തകരുകയായിരുന്നു. 33 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുൻ നിര വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 15 റൺസിനും ശുഭ്മൻ ഗിൽ രണ്ട് റൺസും നേടി മടങ്ങിയപ്പോൾ വിരാട് കോഹ്‌ലി 11 റൺസും നേടി പുറത്തായി. എന്നാൽ പിന്നീട് ശ്രെയസ് അയ്യരും അക്‌സർ പട്ടേലും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. അയ്യർ 98 പന്തിൽ 79 റൺസാണ് നേടിയത്. നാല് ഫോറുകളും രണ്ട് സിക്സുമാണ്‌ താരം നേടിയത്. അക്സർ പട്ടേൽ മൂന്ന് ഫോറുകളും ഒരു സിക്സും ഉൾപ്പടെ 61 പന്തിൽ 42 റൺസും നേടി. ഹർദിക് പാണ്ഡ്യ നാല് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 45 പന്തിൽ 45 റൺസും നേടി. 

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ

വിൽ യങ്, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാതം(വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ(ക്യാപ്റ്റൻ), മാറ്റ് ഹെൻറി, കൈൽ ജാമിസൺ, വില്യം ഒറൂർക്ക്.

ഇന്ത്യ പ്ലെയിങ് ഇലവൻ

രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേ​ഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  3 days ago
No Image

പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ് 

Kerala
  •  3 days ago
No Image

ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ; ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജൻസ്; ഇലക്ട്രോണിക് സിഗ്നേച്ചർ കണ്ടെത്തി

National
  •  3 days ago
No Image

വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് നാലിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം

Kerala
  •  3 days ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

Business
  •  3 days ago
No Image

മമ്മൂട്ടിയുടെ ആരാധകന്റെ വാട്‌സ് ആപ്പ് സന്ദേശം മൂന്നുവയസുകാരിക്ക് തുണയായി

Kerala
  •  3 days ago
No Image

വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫിസില്‍ തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

ഹജ്ജ് 2025: വിസകൾ ലളിതമാക്കി, സാമൂഹിക, സന്നദ്ധ സേവനങ്ങൾ വർധിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

പ്രണയ നൈരാശ്യത്താല്‍ ഫേസ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലിസ്

Kerala
  •  3 days ago