HOME
DETAILS

വാർഡ് വിഭജന വിവാദം; ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ

  
March 03, 2025 | 3:36 PM

Ward division controversy League and Congress in Supreme Court

ഡൽഹി: തദ്ദേശസ്വയംഭരണ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, തളിപ്പറമ്പ്, ആന്തൂർ, മട്ടന്നൂർ എന്നിവയുള്‍പ്പെടെയുള്ള നഗരസഭകളിലെ ലീഗ്-കോൺഗ്രസ് കമ്മിറ്റികളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കാസർകോട് പടന്ന, പാലക്കാട് തെങ്കര ഗ്രാമ പഞ്ചായത്തുകളിലെ യുഡിഎഫ് കമ്മിറ്റികളും അപ്പീൽ നൽകിയിട്ടുണ്ട്.

ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യമുന്നയിച്ചാണ് അപ്പീൽ. 2011 സെൻസസ് അടിസ്ഥാനമാക്കി 2015ൽ പൂർത്തിയാക്കിയ വാർഡ് വിഭജനം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും പഴയ സെൻസസ് അടിസ്ഥാനമാക്കിയുള്ള നടപടി ഭരണഘടനയുടെ അനുഛേദം 243 സിയുടെ ലംഘനമാണെന്നും ഹർജിക്കാർ വാദിക്കുന്നു. ഹർജിക്കാർക്കായി അഭിഭാഷകർ ഉസ്മാൻ ജി ഖാൻ, അബ്ദുൽ നസീഹ് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

മുന്‍പ്, ഹൈക്കോടതി സിംഗിൾ ബെഞ്ച് വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും നടന്ന വാർഡ് വിഭജനം റദ്ദാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ തീരുമാനം മറികടന്ന് വാർഡ് വിഭജനം ശരിവെച്ചു. നിലവിലെ സെൻസസ് അടിസ്ഥാനമാക്കി എത്ര തവണ വേണമെങ്കിലും സർക്കാർ വിഭജന നടപടികൾ നടത്താമെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.

ഇത് ചോദ്യം ചെയ്താണ് ലീഗും കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, ഹർജികളിൽ സർക്കാരിന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ തടസഹർജിയും സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് തടസ ഹർജി ഫയൽ ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  2 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  2 days ago