HOME
DETAILS

പതുങ്ങി...കുതിച്ച് പൊന്ന്; ഇന്ന് വിലയില്‍ വന്‍ വര്‍ധന

  
Web Desk
March 04 2025 | 05:03 AM

Gold Price Hike 1 Pavan Gold Reaches 64080 24K Gold at 69904

കൊച്ചി: വല്ലാത്തൊരു പൊന്നു തന്നെ എന്റെ പൊന്നേ. ഇടക്ക് ആശ്വാസമായി ഒന്ന് കുറയും. പിന്നെ കാണാം ഒരൊറ്റക്കുതിപ്പ്. ശരിക്കും ഉപഭോക്താക്കള്‍ നെഞ്ചത്ത് കൈവച്ചു പോവും വില കേട്ടാല്‍. കഴിഞ്ഞ ദിവസത്തെ 'വിചിത്ര'വിലക്കയറ്റത്തിന് ശേഷമാണ് ഇന്ന് സ്വര്‍ണം വന്‍ കുതിപ്പ് രേഖപ്പെടുത്തുന്നത്. 

പലയിടങ്ങളില് പല വിലയായിരുന്നു ഇന്നലെ സംസ്ഥാനത്ത്. സ്വര്‍ണ വ്യാപാരികളുടെ സംഘടനയില്‍ ഉണ്ടായ ഭിന്നതയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.  കഴിഞ്ഞ ദിവസത്തെ ഈ ഭിന്നതക്ക് ശേഷം ഇന്ന് വിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ പ്രകടമായ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്ത്യന്‍ രൂപ വന്‍തോതില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കാതെ നില്‍ക്കുന്നതും സ്വര്‍ണവില കൂടാനുള്ള ഒരു കാരണമാണ്. 

ALSO READ: പണിക്കൂലി കുറച്ച് സ്വര്‍ണം വാങ്ങണോ..ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

രണ്ട് തരത്തിലുള്ള വിലയാണ് കഴിഞ്ഞ ദിവസം വ്യാപാരികള്‍ പങ്കുവെച്ചിരുന്നത്.  ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7945 രൂപയായി എന്നാണ് ഒരു കൂട്ടം വ്യാപാരികള്‍ പറഞ്ഞത്.  ഇവരുടെ കണക്കു പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് 63560 രൂപയായിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6530 രൂപയുമായിരുന്നു ഇന്നലെ.  വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 105 രൂപ എന്ന നിരക്കില്‍തന്നെയായിരുന്നു.

എന്നാല്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല എന്നാണ് മറ്റൊരു വിഭാഗം  ജ്വല്ലറി വ്യാപാരികള്‍ ഇന്നലെ പറഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 63520 തന്നെയാണെന്നും മാറ്റമില്ലെന്നുമായിരുന്നു ഇവരുടെ പക്ഷം. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ വിലയായിരുന്നു ഇവര്‍ രേഖപ്പെടുത്തിയിരുന്നത്. 

ALSO READ: വീണ്ടും മരണപ്പെയ്ത്ത്, രണ്ട് ഫലസ്തീനികളെ കൊന്നു, ഉപരോധം...ശേഷിക്കുന്ന ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗസ്സയെ നരകമാക്കുമെന്ന് ഭീഷണിയും

എന്നാല്‍ ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 64,080 രൂപയും വേണം. ആഭരണം വാങ്ങാന്‍ 70,000 രൂപയോളമാവും. ഗ്രാമിന് 70 രൂപ കൂടി 8,010 ലെത്തി നില്‍ക്കുകയാണ്.  18 കാരറ്റിനും നല്ല വര്‍ധനയുണ്ടായിട്ടുണ്ട് ഇന്ന്. പവന് 456 രൂപ കൂടി 52,432 രൂപയിലെത്തിയിട്ടുണ്ട്. 24 കാരറ്റിനാവട്ടെ 69,904 രൂപയാണ് ഇന്നത്തെ വില. 

ആഭരണം വാങ്ങാന്‍ ജ്വല്ലറിയില്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. വില നിലവാരം സംബന്ധിച്ച് വിശദമായി ചോദിച്ചറിയണം. ബില്ല് ഉറപ്പായും കൈപ്പറ്റണം. പണിക്കൂലി, ജിഎസ്ടി എന്നിവ സംബന്ധിച്ചും ധാരണ വേണം. സ്വര്‍ണത്തിന്റെ അഞ്ച് ശതമാനമാണ് കുറഞ്ഞ പണിക്കൂലിയായി ഭൂരിപക്ഷം ജ്വല്ലറികളും വാങ്ങുന്നത്. കൂടാതെ സ്വര്‍ണം, പണിക്കൂലി എന്നിവ ചേര്‍ത്ത് തുകയുടെ മൂന്ന് ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-04-2025

PSC/UPSC
  •  4 days ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം;രക്ഷപ്പെടാൻ ശ്രമിച്ച വ്യാജഡോക്ടർ പിടിയിൽ

latest
  •  4 days ago
No Image

ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

National
  •  4 days ago
No Image

കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി

Kerala
  •  4 days ago
No Image

കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

National
  •  4 days ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video

latest
  •  4 days ago
No Image

എല്ലാ പാഴ്‌സൽ ഷിപ്പ്‌മെന്റുകൾക്കും ദേശീയ വിലാസം നിർബന്ധമാക്കി സഊദി; നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും

Saudi-arabia
  •  4 days ago
No Image

തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം

National
  •  4 days ago
No Image

പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  4 days ago