HOME
DETAILS

കൃത്രിമ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകിയുടെ 'പ്രണയ' ടെസ്റ്റ്; ടെസ്റ്റ് 'പാസായി' പക്ഷേ കാമുകന്റെ ചെറുകുടലിന്റെ ഭാഗം പോയി

  
Web Desk
March 04 2025 | 06:03 AM

Chinese man loses part of intestine after extreme labour pain test for love

ബെയ്ജിങ്: സ്‌നേഹത്തിന്റെ തീവ്രത അളക്കാന്‍ കാമുകീ കാമുകന്‍മാര്‍ എന്തൊക്കെ ചെയ്യും. പൂക്കള്‍, റൊമാന്റിക് ഡിന്നര്‍. യാത്രകള്‍..സമ്മാനങ്ങള്‍ ഇതൊക്കെയാണ് സാധാരണയായി കാണാറ്. ആകാശത്തിലെ അമ്പിളിയെ പിടിക്കുന്നത് മുതല്‍ വലിയ ഉയരത്തില്‍ നിന്ന് ചാടുന്നത് വരെയുള്ള ചലഞ്ചുകള്‍ മുന്നോട്ടുവെക്കുന്നവരെ കഥകളിലും സിനിമകളിലുമൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് അതിനെല്ലാം മേലെ. ബാവിയില്‍ കാമുകി അനുഭവിക്കാനിരിക്കുന്ന പ്രസവവേദന അനുഭവിക്കാന്‍ തയ്യാറായി ഇവിടെ ഒരു കാമുകന്‍. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് ഈ അപൂര്‍വ്വ 'പ്രണയം'.

കാമുകിക്ക് വേണ്ടി അവര്‍ ഭാവിയില്‍ അനുഭവിക്കാന്‍ സാധ്യതയുള്ള പ്രസവവേദന വരെ അനുഭവിക്കാന്‍ തയ്യാറായിക്കളഞ്ഞു ഈ കാമുകന്‍. കാമുകന് തന്നോട് എത്രമാത്രം സ്‌നേഹമുണ്ടെന്നറിയാന്‍ ഒരു ചെറിയ പരീക്ഷണം നടത്തിതാണ് കക്ഷി. സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ പുരുഷന്മാര്‍ അറിഞ്ഞിരിക്കണമെന്നും എങ്കിലേ ഭാര്യയെ  കാമുകന്‍ പരിചരിക്കുകയുള്ളുവെന്നും സഹോദരിയും അമ്മയും പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അവള്‍ അവനെ പരീക്ഷണത്തിന് വിധേയമാക്കിയത്. 

കൃത്രിമമായി പ്രസവവേദന അനുഭവിക്കാന്‍ കഴിയുന്ന ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററിലേക്ക് കാമുകി ആണ്‍സുഹൃത്തിനെ കൊണ്ടുപോവുകയായിരുന്നുവെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് പ്രസവ വേദന കൃത്രിമമായി അനുഭവപ്പെടുത്തുന്നത്. ഘട്ടം ഘട്ടമായി വേദനയുടെ അളവ് ഉയര്‍ത്തും. 

ഈ പരീക്ഷണത്തില്‍ യുവാവ് വിജയിച്ചു. വേദന അനുഭവിച്ചു. എന്നാല്‍ പണി പാളി. കാമുകന്റെ കുടലിന്റെ ഒരു ഭാഗം തന്നെ മുറിച്ചു മാറ്റേണ്ടി വന്നു. വേദന ഘട്ടംഘട്ടമായി ഉയര്‍ത്തുന്നതിനിടെ ലെവല്‍ പത്തായതോടെ തീവ്രമായ അടിവയറുവേദന ഇനുഭവപ്പെട്ടത്രേ യുവാവിന്. പിന്നീട് ഇയാള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും യുവതി പറയുന്നു.

ഒരു ആഴ്ച കഴിഞ്ഞതോടെ സ്ഥിതി കൂടുതല്‍ വഷളായി. ചെറുകുടലിന്റെ ഒരു ഭാഗം ചികിത്സിച്ച് ഭേദമാക്കാനാവാത്ത വിധം തകര്‍ന്നതായും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. തോയാലും യുവാവിന്റെ ചെറുകുടലിന്റെ ഒരു ഭാഗം നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.

സംഭവം ചൈനയിലെ സമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചയായി.  കാമുകനെ വേദനിപ്പിക്കാന്‍ താനും കുടുംബവും ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഭാവിവധു പറയുന്നത്. താന്‍ അനുഭവിക്കാന്‍ സാധ്യതയുള്ള കഠിനതകള്‍ മനസ്സിലാക്കിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നതും ഇവര്‍ വിശദീകരിക്കുന്നു. സംഭവിച്ചതിന്റെ പൂര്‍ണ്ണ ഉത്തവാദിത്വം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  4 days ago
No Image

ജീവപര്യന്തം തടവ് 20 വർഷമായി കുറച്ച അമീറിന്റെ ഉത്തരവ്; കുവൈത്തിൽ പ്രവാസികളടക്കം 30 പേർക്ക് ജയിൽ മോചനം

Kuwait
  •  4 days ago
No Image

ഏഴ് വര്‍ഷം നീണ്ട പ്രണയം; കല്യാണ ശേഷം ഭാര്യയും, കുടുംബവും നിരന്തരം പീഡിപ്പിക്കുന്നു; എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  4 days ago
No Image

കോഴിക്കോട് ഫറോക്കില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

റിയാദ് മെട്രോ: ഓറഞ്ച് ലൈനില്‍ പുതിയ രണ്ട് സ്റ്റേഷന്‍ കൂടി; പേരും ആയി

Saudi-arabia
  •  4 days ago
No Image

മീറ്റ് വിത്ത് അംബാസിഡർ ഏപ്രിൽ 24 ന് 

qatar
  •  4 days ago
No Image

പുതിയ ഹജ്ജ് ചട്ടങ്ങൾ: പ്രവേശന നിയമങ്ങൾ, പെർമിറ്റുകൾ എന്നിവയെക്കുറിച്ച് അറിയാം

Saudi-arabia
  •  4 days ago
No Image

'എന്റെ മരണം വെറുമൊരു അക്കത്തിലൊതുങ്ങിപ്പോവരുത്' ഗസ്സയുടെ മരണവീഥികളിലേക്ക് തുറന്നു വെച്ച കാമറക്കണ്ണായിരുന്നു ഫാത്തിമ ഹസൂന 

International
  •  4 days ago
No Image

പൗരത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഡിഎന്‍എ, ബയോമെട്രിക്‌ പരിശോധന ഉപയോഗിക്കാന്‍ കുവൈത്ത്

Kuwait
  •  4 days ago
No Image

ദിവ്യ എസ് അയ്യര്‍ക്കെതിരെ അശ്ലീല കമന്റിട്ട കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago