HOME
DETAILS

ഐസറില്‍ പഠിക്കാം; രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15 വരെ 

  
Web Desk
March 05, 2025 | 8:06 AM

iiser registration 2025 will begin on march 10

ഐസറില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തിരുവനന്തപുരമടക്കം വിവിധ ക്യാമ്പസുകളിലേക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. മാര്‍ച്ച് 10 മുതല്‍ അപേക്ഷ വിന്‍ഡോ തുറക്കും. മെയ് 25ന് പരീക്ഷ നടക്കും. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്ന വിദ്യാഭ്യാസ കേന്ദ്രമാണ് ഐസറുകള്‍. തിരുവനന്തപുരം, മൊഹാലി, കൊല്‍ക്കത്ത, പൂണെ, ഭോപ്പാല്‍, തിരുപ്പതി, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പസുകള്‍ സ്ഥതി ചെയ്യുന്നത്. ആകെ 2333 സീറ്റുകളാണുള്ളത്. തിരുവനന്തപുരം ക്യാമ്പസില്‍ 320 സീറ്റുകളുണ്ട്.

ബാച്ചിലര്‍, ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ മാസ്‌റ്റേഴ്‌സ്, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബാച്ചിലര്‍, ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളുടെ പ്രവേശനം ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐഎടി) മുഖേനയാണ് നടത്തുക. 

മെയ് 25ന് പ്രവേശന പരീക്ഷ നടക്കും. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. കമ്പ്യൂട്ടര്‍ അധിഷ്ഠിത സിബിടി പരീക്ഷയാണ് നടക്കുക. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ നിന്ന് 15 വീതം എംസിക്യൂ ചോദ്യങ്ങളുണ്ടാവും. ആകെ 240 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക് ലഭിക്കും. തെറ്റുത്തരത്തിന് 1 മാര്‍ക്ക് വീതം കുറയും. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി www.iiser.admission.in സന്ദര്‍ശിക്കുക. 

ഇമെയില്‍- [email protected]
സംശയങ്ങള്‍ക്ക് 91 8772500910

കേരള സർക്കാറിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി  ശാസ്ത്രം, എൻജിനിയറിങ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഫാഷൻ ഡിസൈനിംഗ്, ബ്യൂട്ടി തെറാപ്പി, ഭക്ഷ്യ സാങ്കേതികവിദ്യ, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ കുറഞ്ഞത്  ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബിരുദധാരികളായ വനിതാ പ്രൊഫഷണലുകൾക്ക്  എൽ ബി എസ്  സ്‌കിൽ സെന്ററിന് കീഴിൽ ഫ്രാൻഞ്ചൈസികൾ ആരംഭിക്കാൻ അവസരം.

താല്പര്യമുള്ളവർ മെയിൽ:  [email protected], ഫോൺ:  0471-2560333 മുഖേന മാർച്ച് 15ന് മുമ്പ് ബന്ധപ്പെടണം.

iiser registration 2025 will begin on march 10



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago