ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്‍കി വരുണ്‍ ചക്രവര്‍ത്തി
ദുബൈ: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെന്ന നിലയിലാണ് കിവികള്‍. ഓപ്പണര്‍ വില്‍ യങ്ങിന്റെ വിക്കാറ്റാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും വില്‍ യങ്ങും മികച്ച തുടക്കമാണ് ന്യൂസിലന്‍ഡിനു നല്‍കിയിരിക്കുന്നത്. ആദ്യ ഓവറുകളില്‍ കരുതിക്കളിച്ച ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നാലാം ഓവര്‍ മുതല്‍ ബാറ്റിങ്ങ് വേഗത്തിലാക്കി. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 16 റണ്‍സാണ് നാലാം ഓവറില്‍ കിവികള്‍ നേടിയത്. ഹാര്‍ദിക്കിനെതിരെ പുറത്തെടുത്ത ആക്രമണോത്സുക ബാറ്റിങ്ങ് പിന്നാലെ ഷമിക്കെതിരെയും രചിന്‍ ആവര്‍ത്തിച്ചു. രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 11 റണ്‍സാണ് അഞ്ചാം ഓവറില്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ നേടിയത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
ന്യൂസീലന്‍ഡ് പ്ലേയിങ് ഇലവന്‍: വില്‍ യങ്, രചിന്‍ രവീന്ദ്ര കെയ്ന്‍ വില്യംസന്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ബ്രേവെല്‍, മിച്ചല്‍ സാന്റ്‌നര്‍, നഥാന്‍ സ്മിത്ത്, കെയ്ല്‍ ജാമീസന്‍, വില്‍ ഒറുക്ക്.
അതേസമയംനീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു ടീമുകളും ഐസിസിയുടെ ഒരു ഏകദിന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതിനുമുമ്പ് 2000ത്തിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് ആയിരുന്നു കിരീടം സ്വന്തമാക്കിയിരുന്നത്. മൂന്നാം ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാനാണ് രോഹിത് ശര്‍മയും സംഘവും ഇന്ന് കിവീസിനെനെതിരെ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് രണ്ടാം ചാമ്പ്യന്‍സ് ട്രോഫി കിരീടം ലക്ഷ്യം വെച്ചാണ് ന്യൂസിലാന്‍ഡ് ഇറങ്ങുക.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സെമിയില്‍ എത്തിയത്. സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനല്‍ യോഗ്യത ഉറപ്പിച്ചു. മറുഭാഗത്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് കിവീസ് സെമിയിലേക്ക് മുന്നേറിയത്. സെമിഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കിവീസ് കലാശ പോരിന് യോഗ്യത നേടിയത്.
New Zealand has made a solid start in the Champions Trophy final, but Indian bowler Varun Chakravarthy has provided a crucial breakthrough to swing the momentum in India's favor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."