HOME
DETAILS

വീണ്ടും ലോകത്തിൽ ഒന്നാമനായി റൊണാൾഡോ; 40ാം വയസ്സിലും എതിരാളികളില്ലാതെ തലപ്പത്ത്

  
March 10, 2025 | 5:03 AM

Cristiano Ronaldo the highest market value football player in age of 40

റിയാദ്: തന്റെ 40ാം വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യവുമായി ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കുകയാണ്  ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ സഊദി വമ്പന്മാരായ അൽ നസറിന് വേണ്ടി റൊണാൾഡോ മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്റെ  40ാം വയസ്സിലും ഫുട്ബോളിലെ മാർക്കറ്റ് വാല്യൂവിൽ മുന്നിലെത്തിയിരിക്കുകയാണ് റൊണാൾഡോ. 12 മില്യൺ യൂറോയാണ് റൊണാൾഡോയുടെ മാർക്കറ്റ് വാല്യൂ. ഫുട്ബോളിന്റെ ചരിത്രത്തിൽ 40 വയസ്സ് പിന്നിട്ട താരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂവുള്ള താരമായും റൊണാൾഡോ മാറിയിരിക്കുകയാണ്. 2021ൽ സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് ലഭിച്ച 4 മില്യൺ യൂറോയേക്കാൾ വളരെ കൂടുതലാണ് റൊണാൾഡോക്ക് ലഭിച്ചിരിക്കുന്നത്. 

2023ലാണ് റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിലെത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റെക്കോർഡ് തുകക്കാരാണ് റൊണാൾഡോ അൽ നസറലിയെത്തിയത്. റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പോർച്ചുഗീസ് ഇതിഹാസത്തിന്റെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. സഊദി ക്ലബ്ബിനൊപ്പമുള്ള റൊണാൾഡോയുടെ കരാർ 2026ലാണ് അവസാനിക്കുന്നത്. അടുത്തിടെയാണ് റൊണാൾഡോ ടീമിനൊപ്പമുള്ള കരാർ പുതുക്കിയത്. 

2025-03-1010:03:65.suprabhaatham-news.png
 

ഇതിനോടകം തന്നെ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിച്ചുകൊണ്ട് റൊണാൾഡോ 926 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. അൽ നസറിന് വേണ്ടി റൊണാൾഡോ 90 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. നിലവിൽ സഊദി പ്രൊ ലീഗിലെ ഈ സീസണിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ളതും റൊണാൾഡോ തന്നെയാണ്. 2023-24 സീസണിൽ 45 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 13 അസിസ്റ്റുകളുമായിരുന്നു റൊണാൾഡോ നേടിയിരുന്നത്. ഇതിൽ സഊദി ലീഗിൽ 35 ഗോളുകളുമാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. സഊദി പ്രോ ലീഗിലെ കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതും റൊണാൾഡോ തന്നെയാണ്. 

നിലവിൽ സഊദി പ്രൊ ലീഗിൽ നാലാം സ്ഥാനത്താണ് അൽ നസർ. 24 മത്സരങ്ങളിൽ നിന്നും 14 വിജയവും ആറ് സമനിലയും നാല് തോൽവിയുമായി 48 പോയിന്റാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഇത്തിഹാദാണ്‌. 24 മത്സരങ്ങളിൽ നിന്നും 18 വിജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 58 പോയിന്റാണ് അൽ ഇത്തിഹാദിനുള്ളത്. 54 പോയിന്റുമായി അൽ ഹിലാൽ രണ്ടാം സ്ഥാനത്തും 51 പോയിന്റോടെ അൽ ഖാദിസിയ എഫ്‌സി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  31 minutes ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  an hour ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  2 hours ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  3 hours ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  4 hours ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  4 hours ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  4 hours ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  4 hours ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  4 hours ago