HOME
DETAILS

വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി

  
Web Desk
March 12, 2025 | 2:23 PM

Wayanad Rehabilitation Collector held discussions with 199 beneficiaries included in the first phase list

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ടൗൺഷിപ്പിലേക്കുള്ള ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി ജില്ലാ കളക്ടർ കൂടിക്കാഴ്ച നടത്തി.  സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പ്രകാരം വീടുനിർമാണത്തിന് 22 പേരിൽ നിന്ന് മാത്രമാണ് സമ്മതപത്രം ലഭിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സ്വീകരിക്കാൻ ഒരാൾ മാത്രം തയ്യാറായി. ഭൂരിഭാഗം ദുരന്തബാധിതരും നിലവിലെ പാക്കേജ് അംഗീകരിക്കില്ലെന്ന നിലപാടിലാണ്.

പുനരധിവാസത്തിന് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ കണ്ടെത്തിയ 64 ഹെക്ടർ സ്ഥലത്ത് ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. ഇവിടെ 1000 ചതുരശ്ര അടിയുള്ള വീടുകൾ നൽകുകയോ അല്ലാത്തവർക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകുകയോ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വീടുകൾ നഷ്ടപ്പെട്ടവർക്കായി പുനരധിവാസ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കളക്ടർ നേരിട്ട് ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു.

300 രൂപ ദുരിതാശ്വാസ സഹായം നിലച്ചു പോയതിൽ പ്രതിഷേധം
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ ധനസഹായം ആദ്യ മൂന്ന് മാസം മാത്രം ലഭിച്ചു. കഴിഞ്ഞ നാലുമാസമായി ഈ സഹായം ലഭ്യമാകാത്തതോടെ ദുരിതബാധിതർ പ്രതിഷേധം അറിയിച്ചു. സമർപ്പിച്ച അപേക്ഷ പ്രകാരം ഈ സഹായം 9 മാസത്തേക്ക് നീട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അതിനാവശ്യമായ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. വിഷയത്തിൽ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.

The Wayanad District Collector held discussions with 199 beneficiaries listed in the first phase of the landslide rehabilitation township project. Only 22 agreed to house construction as per government terms, and just one accepted the ₹15 lakh financial aid. Most beneficiaries opposed the current package.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനങ്ങളുടെ കരുത്തും ഐക്യവുമാണ് രാജ്യത്തിന്റെ നട്ടെല്ല്; ഐക്യദാർഢ്യ ദിനത്തിൽ ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago
No Image

ബഹ്‌റൈനിലെ തൊഴില്‍ നിയമങ്ങള്‍; പ്രവാസി തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

bahrain
  •  2 days ago
No Image

ബൈക്കിലെത്തി പെൺകുട്ടികളെ ആക്രമിക്കും; കൊച്ചിയിലെ 'റോഡ് റോമിയോകൾ' പിടിയിൽ

crime
  •  2 days ago
No Image

സതീശൻ ഈഴവ വിരോധി; എന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ല; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

Kerala
  •  2 days ago
No Image

സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്; ബഹ്‌റൈനില്‍ യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

bahrain
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് 75 വർഷം തടവ് വൻതുക പിഴയും

crime
  •  2 days ago
No Image

ബഹ്‌റൈനില്‍ പരസ്യം നിയന്ത്രിക്കുന്ന പുതിയ നിയമം; നിയമസഭയില്‍ വീണ്ടും വോട്ടെടുപ്പ്

bahrain
  •  2 days ago
No Image

'പഠിക്കാൻ സൗകര്യമില്ല, നടക്കാൻ റോഡുമില്ല'; ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം

Kerala
  •  2 days ago
No Image

ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  2 days ago
No Image

തിരുവനന്തപുരത്ത് ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു; നിലത്ത് വീണ് പരുക്കേറ്റിരുന്നതായി ബന്ധുക്കളുടെ മൊഴി

Kerala
  •  2 days ago