HOME
DETAILS

'ഡൽഹിയിൽ ഒരു പണിയുമില്ല, അതിനാലാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

  
March 12 2025 | 15:03 PM

No Work in Delhi So Staying in Thiruvananthapuram John Brittas Mocks Suresh Gopi

ഡൽഹി: ആശാ സമരവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എംപി. ഡൽഹിയിൽ  അദ്ദേഹത്തിന് കാര്യമായ ചുമതലകളില്ലെന്നതിന്റെ തെളിവാണ് നിലവിലെ പ്രവർത്തനങ്ങളെന്ന് ബ്രിട്ടാസ് പറഞ്ഞു. പാർലമെൻ്റ് സമ്മേളനം നടക്കുമ്പോൾ ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് തമ്പടിക്കുന്നതിൽ പ്രസക്തിയുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. സുരേഷ് ഗോപി ഉന്നയിക്കുന്ന അവകാശവാദങ്ങൾ ബിജെപിക്കാർ പോലും വിശ്വസിക്കുന്നില്ലെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

ആശാമാരുടെ സമരം ശക്തമാക്കാൻ നീക്കം
കേന്ദ്ര ധനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ആശാമാരുടെ പ്രശ്നം ചർച്ചയായില്ലെന്നതിൽ പ്രതിഷേധം ശക്തമാകുകയാണ്. ആശാ പ്രവർത്തകർക്ക് നീതിയുണ്ടാക്കാൻ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ധനസഹായ തർക്കം ഉടൻ തീർപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ മാറ്റമുണ്ടാക്കിയതായി അദ്ദേഹം സമരവേദിയിൽ അവകാശപ്പെട്ടെങ്കിലും സമരം ശക്തമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം. നാളെ ആറ്റുകാൽ പൊങ്കാല ദിനത്തിൽ സമരക്കാർ പ്രതിഷേധ സമര പൊങ്കാല ഇടും. ഇതിന് വേണ്ട സാധനങ്ങൾ അടങ്ങിയ കിറ്റ് സുരേഷ് ഗോപി സമരക്കാരുടെ ഇടയിലേക്ക് എത്തിച്ചു.

തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം നടത്താനുള്ള തയ്യാറെടുപ്പിലാണ് സമരക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഇൻസെൻറീവ് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുക വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ ധനവിനിയോഗ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന കേന്ദ്ര ആരോപണത്തിനും, സംസ്ഥാന ആരോഗ്യ വകുപ്പ് അത് നൽകിയതായി ആവർത്തിച്ച വാദത്തിനുമിടയിൽ ആശാ പ്രവർത്തകർ സമരം കടുപ്പിക്കാൻ ഒരുങ്ങുകയാണ്.

 MP John Brittas mocked Union Minister Suresh Gopi, stating that his lack of responsibilities in Delhi is evident from his actions. He criticized Gopi for staying in Thiruvananthapuram despite the ongoing Parliament session, adding that even BJP members doubt his claims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  5 days ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  5 days ago
No Image

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

National
  •  5 days ago
No Image

തിരുവനന്തപുരം; പെറ്റി-ക്രിമിനൽ കേസുകൾ തീർക്കാൻ അതിവേഗ ഡ്രൈവ് മേയ് 30 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാം

Kerala
  •  5 days ago
No Image

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടി; നിബന്ധനകളിൽ ധാരണ, ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ചർച്ചകൾ

National
  •  5 days ago
No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  5 days ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  5 days ago
No Image

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

Cricket
  •  5 days ago
No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

Cricket
  •  5 days ago