HOME
DETAILS

'ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ടു' ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

  
Sabiksabil
March 13 2025 | 09:03 AM

British Woman abused After Traveling to Delhi to Meet Instagram Contact Two Arrested

 

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടയാളെ കാണാനായി ഡൽഹിയിലെത്തിയ ബ്രിട്ടീഷ് യുവതിയെ മഹിപാൽപൂരിലെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പ്രതികളായ കൈലാഷ്, ഹോട്ടൽ ജീവനക്കാരൻ വസീം എന്നിവർ പോലീസ് പിടിയിലായി.

ഇൻസ്റ്റ​ഗ്രാം വഴി പ്രതി കൈലാഷുമായി പരിചയത്തിലായ ബ്രിട്ടീഷ് യുവതി ഇന്ത്യയിൽ എത്തിയതിനെത്തുടർന്ന് മഹിപാൽപൂരിലെ ഹോട്ടലിൽ താമസം ഏർപ്പാടാക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി, കൈലാഷ് ഹോട്ടലിൽ എത്തുകയും എന്നാൽ സുഹൃദാനുഭാവത്തിൽ തുടങ്ങിയത് ക്രൂരതയിലേക്കെത്തുകയുമായിരുന്നു. യുവതി  പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും കൈലാഷ് ബലാത്സംഗം ചെയ്തതായാണ് പരാതി.

പീഡനശേഷം, സംരക്ഷണം തേടി റിസപ്ഷനിലെത്തിയപ്പോൾ ദുരന്തം അവിടെയും യുവതിയെ കൈവിട്ടില്ല. ഹോട്ടൽ ജീവനക്കാരനായ വസീം സഹായം വാഗ്ദാനം ചെയ്ത് യുവതിയെ ലിഫ്റ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ, വെറും നിമിഷങ്ങൾക്കുള്ളിൽ, യുവതിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

സംഭവം ഉടൻ തന്നെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും, യുവതിയുടെ മെഡിക്കൽ പരിശോധന നടത്തിയ ശേഷം കേസിൽ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഹൈക്കമ്മീഷനെ വിവരം അറിയിച്ച പോലീസ്, ഇരുപ്രതികളെയും അറസ്റ്റ് ചെയ്തു.

കൈലാഷ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ്.  ഇം​ഗ്ലീഷ് വശമില്ലാത്ത കൈലാഷ്  ആശയവിനിമയത്തിനായി ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പോലീസ് കേസ് വിശദമായി അന്വേഷിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  a day ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  a day ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  a day ago
No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  2 days ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  2 days ago
No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  2 days ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  2 days ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  2 days ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  2 days ago