HOME
DETAILS

ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ

  
March 13, 2025 | 4:48 PM

 Attukal Pongala Devotees Complain of Lost Items 2 Arrested

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി വ്യാപക പരാതികൾ. 15 ഓളം മാല നഷ്ടപ്പെട്ടെന്ന പരാതികളാണ് തിരുവനന്തപുരം ഫോർട് പൊലിസ് സ്റ്റേഷനിൽ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേർ പിടിയിലായി. ‌ഇവരിൽ നിന്ന് രണ്ട് സ്വർണമാല കണ്ടെടുത്തു. അതേസമയം, എത്രമാത്രം ഈ സംഭവം മോഷണമാണെന്ന കാര്യത്തിൽ വ്യക്തതയില്ല. 

പൊങ്കാലയിൽ പങ്കെടുത്ത സ്ത്രീകളാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്. ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  സിസിടിവി ദൃശ്യങ്ങൾ അടക്കം ആവശ്യമായ തെളിവുകൾ ശേഖരിച്ച്, സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം.

കിഴക്കോകോട്ട, തമ്പാനൂർ, കവടിയാർ തുടങ്ങിയ നഗരകേന്ദ്രങ്ങളെല്ലാം അതിരാവിലെ മുതൽ ദേവീഭക്തരാൽ നിറഞ്ഞു നിന്നു. നൂറുകണക്കിന് സ്ത്രീകളാണ് പൊങ്കാല അർപ്പിച്ചത്. രാഷ്ട്രീയ, ജാതി, മത ഭേദമന്യേ പൊങ്കാലക്കെത്തിയ ഭക്തരെ തിരുവനന്തപുരത്തെ ജനങ്ങൾ എല്ലാ സൗകര്യങ്ങളും ഒരുക്കി ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി കെഎസ്ആർടിസി 500 സ്പെഷ്യൽ ബസുകൾ ഒരുക്കിയിരുന്നു. കൂടുതൽ സർവ്വിസുകൾ ഏർപ്പെടുത്തിയും സ്റ്റോപ്പുകൾ അനുവദിച്ചും റെയിൽവെയും ഭക്തരെ സഹായിക്കാനെത്തി. പൊങ്കാലക്കെത്തുന്നവരുടെ സുരക്ഷക്കായി മൂവായിരം പൊലിസുകാരെയും അധികമായി നിയോഗിച്ചിരുന്നു. പൊങ്കാലക്ക് ശേഷം നഗരം ശുചിയാക്കുന്നതിനായി കോർപറേഷൻ മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെയും നിയോഗിച്ചിരുന്നു.

 Following the Attukal Pongala festival, numerous devotees have reported losing their valuables, leading to widespread complaints. Authorities have arrested two individuals in connection with the thefts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ സഹായിക്കുന്നത് റഷ്യയോ? പുടിനോട് നേരിട്ട് ചോദിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്കോ വിൻസിച്ച് വിരമിച്ചു

International
  •  a day ago
No Image

പെർഫ്യൂം കമ്പനികളുടെ മറവിൽ തട്ടിപ്പ്; 9 പ്രവാസികൾക്ക് തടവും 188 കോടി രൂപ പിഴയും വിധിച്ച് കുവൈത്ത് കോടതി

uae
  •  a day ago
No Image

കീറില്ല, നനയില്ല! പോളിമർ നോട്ടുകൾ പുറത്തിറക്കാൻ ആർ.ബി.ഐ; ആദ്യഘട്ടത്തിൽ 200 കോടി കറൻസികൾ അച്ചടിക്കാൻ അനുമതി നൽകി കേന്ദ്രം

National
  •  a day ago
No Image

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

National
  •  a day ago
No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  a day ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  a day ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  a day ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  a day ago