HOME
DETAILS

ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ

  
March 13, 2025 | 5:33 PM

Short Eid Holiday Top 5 Visa-Free Countries for UAE Residents

ദുബൈ: ചെറിയ പെരുന്നാൾ അവധിക്കാലത്ത് ഒരു യാത്രക്ക് തയ്യാറെടുക്കുകയാണോ? അങ്ങനെയാണെങ്കിൽ ആഴ്ചകൾക്ക് മുമ്പ് വിസക്ക് അപേക്ഷിക്കേണ്ട ആവശ്യമില്ലാത്തതും യുഎഇയിൽ നിന്ന് നേരിട്ട് വിമാന സർവിസുള്ളതുമായ ഒരു സ്ഥലം അന്വേഷിക്കുകയാണെങ്കിൽ, പരിഗണിക്കേണ്ട നിരവധി ഓപ്ഷനുകൾ ഉണ്ട്. ചില രാജ്യങ്ങൾ വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നു, എന്നാൽ ചില രാജ്യങ്ങൾ യുഎഇ പ്രവാസികൾക്ക് വിസ ഓൺ അറൈവൽ സൗകര്യം നൽകുന്നു.

1. അസർബൈജാൻ

വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്ന നിലയിൽ യുഎഇക്കാർക്കിടയിൽ കൂടുതൽ പ്രചാരത്തിലുള്ള രണ്ട് ല്ഥലങ്ങലാണ് അസർബൈജാനും ജോർജിയയും. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഈ രാജ്യങ്ങളിലേക്ക് നിരവധി പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

"അസർബൈജാനെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകളാണുള്ളത്, നിങ്ങൾ യാത്ര ചെയ്യുന്നതിന് മുമ്പ് ഓൺലൈനായി ഒരു ഇ-വിസക്ക് അപേക്ഷിക്കുക, അല്ലെങ്കിൽ വിസ ഓൺ അറൈവൽ സേവനം പ്രോജനപ്പെടുത്തുക. ഈ രണ്ട് വിസ ഓപ്ഷനുകൾക്കും ഏകദേശം 140 ദിർഹം ചിലവ് വരും. 

വിസക്ക് ആവശ്യമായ കാര്യങ്ങൾ
1) നിങ്ങളുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണം
2) നിങ്ങളുടെ യുഎഇ റസിഡൻസ് വിസയ്ക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും സാധുതയുണ്ടായിരിക്കണം.

വിസ സാധുത
ഇ-വിസ അല്ലെങ്കിൽ ഓൺ അറൈവൽ വിസ ഉപയോഗിച്ച് നിങ്ങൾക്ക് 30 ദിവസം വരെ രാജ്യത്ത് തങ്ങാം.

2. ജോർജിയ

ജോർജിയയിൽ 30 ദിവസത്തേക്ക് സാധുതയുള്ള വിസ ഓൺ അറൈവൽ മാത്രമേ ലഭിക്കുകയുള്ളു, എന്നാൽ അതിന് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്

1) നിങ്ങളുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണം
2) നിങ്ങളുടെ യുഎഇ റസിഡൻസ് വിസക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും സാധുതയുണ്ടായിരിക്കണം.
3) ഇ-വിസ അല്ലെങ്കിൽ ഓൺ അറൈവൽ വിസ ഉപയോഗിച്ച് നിങ്ങൾക്ക് 30 ദിവസം വരെ രാജ്യത്ത് തങ്ങാം.

3. മാലിദ്വീപ്

മാലിദ്വീപ് ഇമിഗ്രേഷൻ അതോറിറ്റിയുടെ വെബ്‌സൈറ്റ് immigration.gov.mv പ്രകാരം, എല്ലാ രാജ്യക്കാർക്കും മാലിദ്വീപിലേക്ക് എത്തുമ്പോൾ ടൂറിസ്റ്റ് വിസ നൽകുന്നു. അതിനാൽ, ഒരു ടൂറിസ്റ്റായി മാലിദ്വീപിലേക്ക് യാത്ര ചെയ്യുന്ന ഒരു വിദേശിക്ക് വിസക്ക് മുൻകൂർ അനുമതി ആവശ്യമില്ല. 

1) കുറഞ്ഞത് ഒരു മാസത്തെ സാധുതയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട്.
2) മടക്ക ടിക്കറ്റുകൾ, സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിംഗ് വിശദാംശങ്ങൾ, നിങ്ങളുടെ പക്കൽ മതിയായ ഫണ്ടുണ്ടെന്നതിന്റെ തെളിവ് എന്നിവയുൾപ്പെടെയുള്ള ഒരു പൂർണ്ണ യാത്രാ പരിപാടി. 
3) മാലിദ്വീപിലേക്ക് വരുമ്പോഴും തിരിച്ചും പോകുമ്പോഴും ഫ്ലൈറ്റ് സമയത്തിന് 96 മണിക്കൂറിനുള്ളിൽ നിങ്ങൾ ഒരു 'ട്രാവലർ ഡിക്ലറേഷൻ' ഫോം സമർപ്പിക്കണം. മാലിദ്വീപ് ഇമിഗ്രേഷൻ ഓൺലൈൻ പോർട്ടൽ വഴി നിങ്ങൾക്ക് ഫോം പൂരിപ്പിക്കാം - https://imuga.immigration.gov.mv/
4) പാസ്‌പോർട്ടും റസിഡൻസ് വിസയും കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ളതായിരിക്കണം. വിസ ഓൺ അറൈവൽ വഴി 30 ദിവസം വരെ രാജ്യത്ത് തങ്ങാൻ സാധിക്കും.

4) സീഷെൽസ്

സീഷെൽസ് വിദേശകാര്യ വകുപ്പ് പറയുന്നതനുസരിച്ച് എല്ലാ രാജ്യക്കാർക്കും വിസയില്ലാതെ രാജ്യത്തേക്ക് യാത്ര ചെയ്യാം. അതേസമയം, സീഷെൽസിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലെങ്കിലും, പ്രവേശനം നേടുന്നതിന് സന്ദർശകർക്ക് സാധുവായ പാസ്‌പോർട്ടോ സീഷെൽസ് സർക്കാർ അംഗീകരിച്ച മറ്റ് യാത്രാ രേഖകളോ ഉണ്ടായിരിക്കണമെന്ന് സീഷെൽസ് വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന യാത്രക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കുന്നു.

1) നിങ്ങൾ താമസിക്കുന്ന രാജ്യത്തേക്കോ താമസസ്ഥലത്തേക്കോ മടങ്ങുന്നതുവരെ, നിങ്ങൾ ഉദ്ദേശിക്കുന്ന താമസ കാലയളവിലേക്ക് പാസ്‌പോർട്ടിന് സാധുതയുണ്ട്.
2) സന്ദർശന കാലയളവിലേക്കുള്ള സാധുവായ ഒരു മടക്ക ടിക്കറ്റ് അല്ലെങ്കിൽ തുടർ യാത്രക്കുള്ള ടിക്കറ്റ്.
3) സ്ഥിരീകരിച്ച താമസ സൗകര്യം.
4) താമസ കാലയളവിനുള്ള മതിയായ ഫണ്ട്, അതായത് പ്രതിദിനം കുറഞ്ഞത് US$150 (Dh550) അല്ലെങ്കിൽ വിദേശ കറൻസിയിൽ തത്തുല്യമായ തുക. വിസ ഓൺ അറൈവൽ വഴി 30 ദിവസം വരെ രാജ്യത്ത് തങ്ങാൻ സാധിക്കും.

5) ഉസ്ബെക്കിസ്ഥാൻ 

എല്ലാ രാജ്യക്കാരായ യുഎഇ നിവാസികൾക്കും പ്രീ-എൻട്രി വിസയില്ലാതെ പ്രവേശിക്കാൻ കഴിയുന്ന ഒരു രാജ്യമാണ് ഉസ്ബെക്കിസ്ഥാൻ. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഉസ്ബെക്കിസ്ഥാനിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്ക് - തലസ്ഥാനമായ താഷ്കന്റ്, സമർഖണ്ഡ്, നമൻഗൻ എന്നിവിടങ്ങളിലേക്ക് - നേരിട്ടുള്ള ഫ്ലൈറ്റ് സർവിസ് വാഗ്ദാനം ചെയ്യുന്നു. യുഎഇ നിവാസികൾക്ക് ഉസ്ബെക്കിസ്ഥാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ, അവർ ഇനിപ്പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്:

1) കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധിയുള്ള ഒരു എമിറേറ്റ്സ് ഐഡി.
2) കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള ഒരു പാസ്‌പോർട്ട്.
3) പാസ്‌പോർട്ട് കൺട്രോളിന് രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക്  30 ദിവസത്തെ വിസ രഹിത പ്രവേശനം അനുവദിക്കും.

Discover the top 5 visa-free countries for UAE residents to visit during the short Eid holiday. Plan your perfect getaway without the hassle of visas and explore these amazing destinations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഴിമതിയിൽ കുരുങ്ങിയ നെതന്യാഹുവിന് മാപ്പുനൽകണം; ഇസ്റാഈൽ പ്രസിഡന്റിന് കത്തുമായി ട്രംപ്

International
  •  12 days ago
No Image

ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങി; യുവാവിനെ ക്രൂരമായി മർദിച്ച് ഫിനാൻസ് ജീവനക്കാരൻ; തലയോട്ടിക്ക് ഗുരുതര പരിക്ക്

crime
  •  12 days ago
No Image

മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇന്ന് രാവിലെ നടക്കാനിരിക്കെ മക്കയിലുള്‍പ്പെടെ സൗദിയില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് | Saudi Weather

Saudi-arabia
  •  12 days ago
No Image

ബാങ്കിൽ പണയം വെച്ച സ്വർണം രഹസ്യമായി മറ്റൊരു ബാങ്കിൽ വെച്ച് പണം തട്ടി; സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

crime
  •  12 days ago
No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  12 days ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  12 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  12 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  12 days ago