HOME
DETAILS

കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട: പിടിയിലായ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

  
March 14, 2025 | 9:13 AM

kalamassery-polytechnic-three-students-suspended-kanjavcase-3studentsuspended

കൊച്ചി: കളമശേരി പോളിടെക്‌നിക്ക് കോളജില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളെ കോജജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ് ,ആദിത്യന്‍ , ആകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവും മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പൊലീസ് പിടികൂടി.

ഇന്ന് നടക്കാന്‍ പോകുന്ന ഹോളി ആഘോഷത്തോട് അനുബന്ധിച്ച് വലിയ തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അവസാനിച്ചത്.

പൊലീസ് സംഘം എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, ചില വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു കോളജ് ഹോസ്റ്റലില്‍ നിന്ന് ഇത്രയും വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നത് ആദ്യമായാണ്. കഞ്ചാവ് എത്തിച്ചതാരെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞതായും അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസിപി അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  3 days ago
No Image

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

Kerala
  •  3 days ago
No Image

ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്

Kerala
  •  3 days ago
No Image

'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം

Kerala
  •  3 days ago
No Image

സഊദി തീരങ്ങളിൽ ആയിരത്തിലധികം പുരാവസ്തുക്കൾ; 1,293 സമുദ്ര പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ് 

Kerala
  •  3 days ago
No Image

ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

കിഫ്ബി പൂട്ടിക്കെട്ടാൻ സർക്കാർ? അനുമതി നൽകിയ പദ്ധതികൾക്കും പണം നൽകില്ല; നിർണായക നീക്കം

Kerala
  •  3 days ago
No Image

സുരക്ഷിതമായ കാല്‍നടയാത്ര പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

National
  •  3 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും

Kerala
  •  3 days ago