HOME
DETAILS

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ തോൽക്കില്ലായിരുന്നു: ഇന്ത്യൻ സൂപ്പർതാരം

  
Sudev
March 14 2025 | 17:03 PM

cheteshwar pujara talks about his come back of Indian test cricket team

ഇന്ത്യൻ ടീം ആവശ്യപ്പെട്ടാൽ ഇനിയും ടെസ്റ്റ് കളിക്കാൻ താൻ തയ്യാറെണെന്ന് പറഞ്ഞിരിക്കുകയാണ് ചേത്വശ്വർ പൂജാര. സമീപകാലങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് താൻ കാഴ്ചവെക്കുന്നതെന്നും പൂജാര പറഞ്ഞു. റേവ് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് പൂജാര ഇക്കാര്യം പറഞ്ഞത്.

'ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുക എന്നത് എപ്പോഴും മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. ആ ലക്ഷ്യത്തിലെത്താൻ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ട്. ഇന്ത്യൻ ടീം എന്നെ വിളിച്ചാൽ ഞാൻ കളിക്കാൻ തയ്യാറാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിലും കൗണ്ടിൽ ക്രിക്കറ്റിലും ഞാൻ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചാൽ അത് കൃത്യമായി ഉപയോഗപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു" പൂജാര പറഞ്ഞു. 

2023 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചിരുന്നത്. ഇതിനു ശേഷം നീണ്ട കാലത്തോളം പൂജാര ഇന്ത്യൻ റെഡ് ബോൾ ടീമിൽ നിന്നും പുറത്തായിരുന്നു. 2024ൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ പൂജാര ഇടം നേടുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു. എന്നാൽ താരത്തിന് ടീമിൽ അവസരം ലഭിക്കാതെ പോവുകയായിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ താൻ ഇടം നേടിയിരുന്നുവെങ്കിൽ ഓസ്ട്രേലിയക്കെതിരെ ഹാട്രിക് കിരീടം നേടാൻ സാധിക്കുമായിരുന്നുവെന്നും പൂജാരാ വ്യക്തമാക്കി. 

'ബോർഡർ ഗവാസ് ട്രോഫിയിൽ ഞാൻ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യക്ക് ഹാട്രിക് കിരീടം നേടാൻ സാധിക്കുമായിരുന്നു. അത് നേടിയെടുക്കാൻ സാധിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു" പൂജാര കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയായിരിക്കും ഇനി ഇന്ത്യ കളിക്കുക. ഈ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാലങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ടീം നടത്തിയ നിരാശാജനകമായ പ്രകടനങ്ങൾ ആയിരുന്നു നടത്തിയിരുന്നത്. ഇതിനു പിന്നാലെ ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന് കണ്ടു തന്നെ അറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം: ഇസ്രാഈൽ-യൂറോപ്യൻ യൂണിയൻ കരാറിൽ ധാരണ

International
  •  3 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  3 days ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  3 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  3 days ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  3 days ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  3 days ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  3 days ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  3 days ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  3 days ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  3 days ago