HOME
DETAILS

പള്ളി മൂടിയിട്ടിട്ടും കാര്യമുണ്ടായില്ല; യുപിയിലെ സംഭലിൽ ഹോളി ആഘോഷക്കാർ പള്ളിയുടെ വാതിലിൽ കളർ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു

  
March 15 2025 | 00:03 AM

Jai Shree Ram painted on UP mosque Holi colours thrown despite tarpaulin cover

ലഖ്നൗ: ഹോളി ആഘോഷത്തിനിടെ പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യത ഉളളത് മുൻകൂട്ടിക്കണ്ട് അവ ടാർപോളിൻ ഉപയോഗിച്ച് മൂടിയിട്ടും കാര്യമുണ്ടയില്ല. ഉത്തർപ്രദേശിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നിട്ടും സംസ്ഥാനത്ത് ഹോളി ആഘോഷക്കാർ പള്ളിയുടെ വാതിലിൽ കളർ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു. തീവ്ര ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി മസ്ജിദിന് സമീപത്തെ മറ്റൊരു പള്ളിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പള്ളിയുടെ ചുമരിൽ ഹോളി ആഘോഷിക്കാൻ ഉപയോഗിച്ച കളർ കൊണ്ട് ജയ് ശ്രീ റാം പെയിന്റ് ചെയ്തു.

 സംസ്ഥാനത്ത് സമാധാനപരമായ ഹോളി ഘോഷയാത്രകൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നതിനിടെ ആണ് ഈ സംഭവം.

ഇന്നലെ ഉച്ചയോടെ നടന്ന ആഘോഷത്തിനിടെ പള്ളിയുടെ പ്രവേശന കവാടത്തിൽ ഒരു കൂട്ടം കൗമാരക്കാർ നിറങ്ങൾ തളിക്കുകയും "ജയ് ശ്രീ റാം" എന്ന് എഴുതുകയുമായിരുന്നു.

സംഭവത്തിൽ പളളി കമ്മിറ്റി പരാതി നൽകി. വീരേഷ്, ബ്രജേഷ്, സതീഷ്, ഹർസ്വരൂപ്, ശിവോം, വിനോദ് എന്നിവരുടെ പേരുകൾ പരാതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.  

 അലിഗഡിലും സമാന സംഭവം റിപോർട്ട് ചെയ്തു. അബ്ദുൽ കരീം ചൗക്കിലെ അബ്ദുൽ കരീം മസ്ജിദിന് പുറത്ത് ഹോളി ആഘോഷിക്കുന്ന ഒരു സംഘം ടാർപോളിൻ കൊണ്ട് മൂടിയിട്ടും ഹോളിക്ക് നിറം നൽകാൻ ശ്രമിച്ചു.

  ജനക്കൂട്ടം ഉച്ചത്തിൽ വർഗീയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രകോപനപരമായ ഗാനങ്ങൾ ആലപിക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു. പള്ളിയിൽ വിശ്വാസികൾ നിസ്‌കരിക്കുമ്പോഴാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. വിശ്വാസികൾ സംയമനം പാലിച്ചതുകൊണ്ട് സംഘർഷം ഉണ്ടായില്ല.

ഉത്തരേന്ത്യയിൽ നൂറുകണക്കിന് പള്ളികൾ ടാര്‍പോളിനിട്ട് മൂടിയാണ് രാജ്യം ഹോളി ആഘോഷത്തിന് ഒരുങ്ങിയത്. ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിനിടെ നിറങ്ങള്‍ വിതറുമ്പോള്‍ അത് പള്ളിയില്‍ വീഴുന്നത് ഒഴിവാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം എങ്കിലും എന്നിട്ടും അക്രമം ഉണ്ടായി. 

ബറേലിയില്‍ മാത്രം 109 ഓളം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടുണ്ട്. ഹോളിയുടെ തലേ ദിവസം നടന്ന രാം ബാറാത്തിന്റെ ഭാഗമായി വഴിയിലുള്ള എല്ലാ പള്ളികളിലും 5000ത്തിലധികം പൊലിസുകാരേയാണ് വിന്യസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജില്ലയില്‍ പൊലിസ് സംഘം ഫഌഗ് മാര്‍ച്ചും നടത്തിയിരുന്നു. സംഭാലിലെ 10 പള്ളികളിലും അലിഗഡിലെ മൂന്ന് പള്ളികളിലും പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. 

Jai Shree Ram' painted on UP mosque, Holi colours thrown despite tarpaulin cover



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൊബേല്‍ സമ്മാന ജേതാവ് മരിയോ വര്‍ഗാസ് യോസ അന്തരിച്ചു

International
  •  4 days ago
No Image

ഗസ്സ സിറ്റിയിലെ അവസാന ആശുപത്രിയും നിലച്ചു, ചികിത്സയിലിരുന്ന ഒരു കുരുന്ന് ജീവന്‍ കൂടി പൊലിഞ്ഞു; ബോംബ് വര്‍ഷം തുടര്‍ന്ന് ഇസ്‌റാഈല്‍, 37 മരണം

International
  •  4 days ago
No Image

സാമ്പത്തിക തട്ടിപ്പ് കേസ്: മെഹുല്‍ ചോക്‌സി ബെല്‍ജിയത്ത് അറസ്റ്റില്‍; ഇന്ത്യയുടെ ആവശ്യപ്രകാരമെന്ന് റിപ്പോര്‍ട്ട്

International
  •  4 days ago
No Image

വിദ്യാർത്ഥികളെ കബളിപ്പിച്ച് കാലിക്കറ്റ് സർവകലാശാല: ചോദ്യപേപ്പറിന്റെ മറവിൽ കോടികളുടെ അഴിമതി

Kerala
  •  4 days ago
No Image

കാട്ടാനക്കലിയില്‍ ഒരു ജീവന്‍ കൂടി; അതിരപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ടു

Kerala
  •  4 days ago
No Image

ലഹരി മാഫിയക്ക് പൂട്ടിടാൻ പൊലിസ്: കൊറിയർ സർവിസുകൾക്ക് കർശന നിരീക്ഷണം

Kerala
  •  4 days ago
No Image

ഓശാന ഞായർ ചടങ്ങുകൾക്ക് തടസ്സം; സേക്രഡ് ഹാർട്ട് പള്ളിയിൽ പൊലിസ് നിയന്ത്രണം

National
  •  4 days ago
No Image

നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് നാടുകടത്തലിന് സൈനിക വിമാനം വേണ്ട: സ്വന്തം ടിക്കറ്റിൽ മടങ്ങാൻ ട്രംപിന്റെ നിർദേശം

International
  •  4 days ago
No Image

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

National
  •  4 days ago
No Image

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിന് 10 ദീനാര്‍ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  4 days ago