ജമാലുദ്ദീന്‍ സ്മാരക റഫറീസ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് തുടക്കം
കോഴിക്കോട്: കേരള ഫുട്ബാള്‍ റഫറീസ് അസോസിയേഷന് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടി. ജമാലുദ്ദീന്‍ സ്മാരക ടൂര്‍ണമെന്റിന് കോര്പറേഷന് സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്നലെ നടന്ന ലീഗ് റൗണ്ടില്‍ നിന്നു കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകള്‍ സെമിയുറപ്പാക്കി. സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ഫൈനല്‍ മത്സരം രാവിലെ 11ന് തുടങ്ങും.
വൈകിട്ട് മൂന്നിന് സമാപന ചടങ്ങില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. ടൂര്‍ണമെന്റ് കാലിക്കറ്റ് പ്രസ്ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. റഫറീസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ബെന്നി ജേക്കബ് അധ്യക്ഷനായി.
റഫറീസ് ഇന്‍സ്പെക്ടര്‍മാരായ കെ. രാമചന്ദ്രന്, എം.ജി മോഹനന്, ജില്ലാ ഫുട്ബാള്‍ അസോസിയേഷന് സെക്രട്ടറി പി. ഹരിദാസ്, സേതുമാധവന്, മൈക്കിള്‍ ആന്‍ഡ്രൂസ്, കെ. സാജേഷ്കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."