HOME
DETAILS

വധശിക്ഷക്ക് വിധിക്കപ്പെട്ട് എട്ടുവര്‍ഷം ജയിലില്‍; ഒടുവില്‍ മാപ്പ് നല്‍കി ഇരയുടെ കുടുംബം

  
Web Desk
March 15, 2025 | 10:44 AM

Man Sentenced to Death Spends 8 Years in Prison Before Victims Family Grants Pardon

റാസല്‍ഖൈമ: സുഹൃത്തിനെ മാരകമായി കൊലപ്പെടുത്തിയ കേസില്‍ റാസല്‍ഖൈമയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന അറബ് പൗരന് ഇരയുടെ കുടുംബം മാപ്പ് നല്‍കി.

2016ലാണ് കേസിനാസപദമായ സംഭവം നടന്നത്. റാസല്‍ഖൈമ പീനല്‍ ആന്‍ഡ് കറക്ഷണല്‍ ഫെസിലിറ്റിയിലെ രേഖകള്‍ പ്രകാരം ആട്ടിടയന്റെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ അബൂദബിയില്‍ നിന്ന് താമസം മാറിയത്. 

ഇരുവരും ഒരു മാസത്തോളം ഒരുമിച്ച് ജോലി ചെയ്തു. താമസിയാതെ സുഹൃത്ത് അറബ് പൗരനെ നിരന്തരം അപമാനിക്കാനും നിസ്സാരവല്‍ക്കരിക്കാനും തുടങ്ങി. ഇക്കാരണത്താല്‍ ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

ഒരു ദിവസം ദേഷ്യം വന്ന അറബ് പൗരന്‍ സുഹൃത്തിനെ ചട്ടുകം കൊണ്ട് അടിച്ചു. തുടര്‍ന്ന് സൃഹുത്തിനെ ബലം പ്രയോഗിച്ച് കീടനാശിനി കുടിപ്പിച്ചു. ഇതിനുശേഷം ഇയാളും കൂടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ഏഷ്യന്‍ തൊഴിലാളി സംഭവം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലിസ് അറബ് പൗരനെ ജീവനോടെയും സുഹൃത്തിനെ മരിച്ച നിലയിലും കണ്ടെത്തി.

പൊലിസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതികാരമായാണ് താന്‍ ഇയാളെ വധിച്ചതെന്നും പ്രതി  പറഞ്ഞു. തുടര്‍ന്ന് കോടതി പ്രതിയെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതക കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

പ്രതി എട്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇരയുടെ കുടുംബം ദയാപ്പണത്തിന് പകരമായി കേസ് ഉപേക്ഷിക്കുകയായിരുന്നു. മോചിതനായ ശേഷം പ്രതിയെ അധികൃതര്‍ നാടുകടത്തി.

Man Sentenced to Death Spends 8 Years in Prison Before Victim’s Family Grants Pardon

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  16 days ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  16 days ago
No Image

ഖത്തറിൽ മഴതേടിയുള്ള നമസ്കാരം നാളെ; നമസ്കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  16 days ago
No Image

ശിരോവസ്ത്ര വിലക്ക് വിവാദം: സെന്റ് റീത്താസ് സ്കൂൾ പിടിഎ പ്രസിഡന്റിന് സ്ഥാനാർത്ഥിത്വം നൽകി എൻഡിഎ

Kerala
  •  16 days ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  16 days ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  16 days ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  16 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  16 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  16 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  16 days ago