ഹജ്ജിനായി 6,000 കിലോമീറ്റർ സൈക്കിളിൽ; തുർക്കി സൈക്ലിസ്റ്റിന്റെ സാഹസിക യാത്ര
കെയ്‌റോ: ജൂണില്‍ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ജര്‍മ്മനിയില്‍ നിന്ന് സഊദി അറേബ്യയിലേക്ക് സൈക്കിളില്‍ യാത്ര ചെയ്യുകയാണ് ഈ തുര്‍ക്കി സ്വദേശി. 26 വയസ്സുള്ള ബുറാക് ഓസ്ടര്‍ ജര്‍മ്മനിയിലെ സ്റ്റട്ട്ഗാര്‍ട്ടില്‍ നിന്നാണ് തന്റെ യാത്ര ആരംഭിച്ചത്. കൂടാതെ ഓസ്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ സാഹസിക യാത്ര പങ്കുവെക്കുന്നുണ്ടെന്ന് സഊദി വാര്‍ത്താ വെബ്‌സൈറ്റായ സബ്ഖ് റിപ്പോര്‍ട്ട് ചെയ്തു.
പുണ്യനഗരമായ മക്കയില്‍ എത്തിച്ചേരുന്ന കൃത്യമായ തീയതി അദ്ദേഹത്തിന് അറിയില്ലെങ്കിലും, ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് മക്കയില്‍ എത്തുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്.
6,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര ഓസ്ട്രിയ, സ്ലൊവേനിയ, ക്രൊയേഷ്യ, സെര്‍ബിയ, കൊസോവോ, നോര്‍ത്ത് മാസിഡോണിയ, ഗ്രീസ്, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലൂടെ കടന്നുപോയി സഊദി അറേബ്യയുടെ മണ്ണില്‍ എത്തിച്ചേരും.
രണ്ട് വര്‍ഷം മുമ്പായിരുന്നു ഓസ്ടര്‍ക്ക് തന്റെ ഹജ്ജ് യാത്ര പ്ലാന്‍ ചെയ്തത്, എന്നാല്‍ കുടുംബത്തിലെ ചില സാഹചര്യങ്ങള്‍ ആ പദ്ധതി മാറ്റുന്നതിന് കാരണമായി. എന്നാല്‍ ഈ വര്‍ഷം, മക്കയിലേക്കുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഹജ്ജ് ചെയ്യുന്നത് ഇസ്‌ലാമിന്റെ അഞ്ച് നിര്‍ബന്ധിത കര്‍മ്മങ്ങളില്‍ ഒന്നാണ്. ശാരീരികമായും സാമ്പത്തികമായും ഹജ്ജ് ചെയ്യാന്‍ കഴിയുന്ന മുസ്‌ലിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് നിര്‍വഹിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന സഊദികള്‍ക്കും വിദേശികള്‍ക്കും വേണ്ടി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം കഴിഞ്ഞ മാസം രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചത് വിദേശത്തു നിന്നുള്ള 1.6 ദശലക്ഷം പേര്‍ ഉള്‍പ്പെടെ ഏകദേശം 1.8 ദശലക്ഷം പേരാണ്.
A Turkish cyclist is undertaking an incredible 6,000km journey to Hajj, showcasing his dedication and perseverance as he pedals his way to the holy pilgrimage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."