HOME
DETAILS

കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട; പിടിച്ചെടുത്തതിൽ എം.ഡി.എം.എയും കഞ്ചാവും 

  
Web Desk
March 16 2025 | 04:03 AM

Major Drug Bust in Kochi 30 Arrested with MDMA in Police Raid

 

കൊച്ചി: കൊച്ചിയിൽ  വൻ മയക്കുമരുന്ന് വേട്ട.  ഇന്നലെ രാത്രി നടത്തിയ പൊലിസ് പരിശോധനയിൽ ലഹരി മരുന്നുമായി 30 പേരാണ് പിടിയിലായത്. 25 ഗ്രാം എം.ഡി.എം.എ ഈ പരിശോധനയിൽ പിടിച്ചെടുത്തു. ഡാൻസാഫ്, സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പുലർച്ചെ നാലു വരെ നീണ്ടു നിന്ന പരിശോധന.

വൻതോതിൽ ലഹരിമരുന്നുമായി എത്തിയ രണ്ടുപേരും പിടിയിലായവരിലുണ്ട്. ഇവർ രണ്ടു പേരിൽ നിന്നുമായാണ് എം.ഡി.എം.എ പിടിച്ചെടുത്തത്.  എറണാകുളം നോർത്തിൽ വെച്ച് പിടിയിലായ വയനാട് സ്വദേശി മുഹമ്മദ് സനൂബിൽ നിന്ന് 12ഗ്രാം എം.ഡി.എം.എയാണ് പൊലിസിലെ ഡാൻസാഫ് സംഘം പിടിച്ചെടുത്തത്.

തോപ്പുംപടിയിൽ അരുൺകുമാർ എന്നയാളിൽ നിന്ന് 13 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. വാരാന്ത്യ ആഘോഷത്തിനായി വൻതോതിൽ മയക്കുമരുന്ന് എത്തുന്നുവെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊച്ചിയിലെ വ്യാപക പരിശോധന.


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി ഒരു വിദ്യാർഥിയും പിടിയിലായി.  ഭാരത് മാതാ കോളജിലെ രണ്ടാംവർഷ വിദ്യാർഥി മുഹമ്മദ് സൈദലിയിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കളമശ്ശേരി പൊലിസ് സ്റ്റേഷനിലെത്തിച്ച ശേഷം വിദ്യാർഥിയെ സ്റ്റേഷൻ ജാമ്യത്തിൽ രാത്രി തന്നെ വിട്ടയച്ചു. കൊല്ലം സ്വദേശിയാണ് സൈദലി.

കുസാറ്റിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പി.ജികളിലും നടത്തിയ പരിശോധനക്കിടെയാണ് വിദ്യാർഥി അറസ്റ്റിലായത്.

സംസ്ഥാനത്ത് വ്യാപകമായ മയക്കുമരുന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഓപറേഷൻ ഡിഹണ്ടിൻറെ ഭാഗമായി വെള്ളിയാഴ്ചനടത്തിയ സ്‌പെഷൽ ഡ്രൈവിൽ 234 പേരാണ് അറസ്റ്റിലായത്. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശംവെച്ചതിന് 222 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ പരിശോധനക്ക് വിധേയമാക്കി. 11.09 ഗ്രാം എം.ഡി.എം.എ, 6.171 കിലോ കഞ്ചാവ്, 167 കഞ്ചാവ് ബീഡി എന്നിവയും പിടിച്ചെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിക്കവാറും എല്ലാ വീട്ടിലും കാസ അനുകൂലികളുണ്ട്, അവരുടെ വളര്‍ച്ച ഞെട്ടിക്കുന്നത്, പിന്തുടരുന്നത് ഹിറ്റ്‌ലറിന്റെ ആശയം; ഫാ. അജി പുതിയപറമ്പിലിന് പറയാനുള്ളത്

Kerala
  •  2 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞുമായി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവതി; സംഭവം ഷാർജയിൽ

uae
  •  2 days ago
No Image

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കൊലക്കയര്‍ ഉറപ്പാക്കാന്‍ കുവൈത്ത്

latest
  •  2 days ago
No Image

ഫുട്‌ബോളിനെ പ്രണയിച്ച അര്‍ജന്റീനക്കാരന്‍; മറഡോണയേയും പെലെയേയും മെസ്സിയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച പാപ്പ

International
  •  2 days ago
No Image

തടവും പിഴയുമടക്കമുള്ള കടുത്ത ശിക്ഷകൾ; കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍

Kuwait
  •  3 days ago
No Image

വൈറലായി ചൈനയിലെ ഗോള്‍ഡ് എടിഎം; സ്വര്‍ണത്തിനു തുല്യമായ പണം നല്‍കും; അളവും തൂക്കവും കിറുകൃത്യം

International
  •  3 days ago
No Image

കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകം; ആക്രമിച്ചത് കോടാലി ഉപയോ​ഗിച്ച്; മോഷണ ശ്രമമില്ല, മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ; ദുരൂഹതയേറുന്നു

Kerala
  •  3 days ago
No Image

കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി

Kerala
  •  3 days ago
No Image

'എഐയായിരിക്കും ഭാവി ദുബൈയുടെ അടിത്തറ പാകുക'; ദുബൈ ഐഐ വീക്കിന് തുടക്കം

uae
  •  3 days ago
No Image

വ്യാജ മെസ്സേജുകൾ വഴി പണവും വിവരങ്ങളും തട്ടാൻ ശ്രമം ഖത്തറിൽ വൻ സംഘത്തെ അറസ്റ്റ് ചെയ്തു.

qatar
  •  3 days ago