HOME
DETAILS

കിടിലൻ ഫീച്ചറുകൾ; നോൾ ഡിജിറ്റൽ പേയ്മെന്റ് അപ്ഡേഷൻ 40 % പൂർത്തിയായതായി ആർടിഎ

  
March 16, 2025 | 12:18 PM

Dubai RTA Completes 40 of NOL System Upgrade

ദുബൈ: നോള്‍ സിസ്റ്റം അപ്‌ഡേറ്റിന്റെ 40 ശതമാനവും പൂര്‍ത്തിയാക്കിയതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. നിലവിലുള്ള കാര്‍ഡ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനത്തില്‍ നിന്നും കൂടുതല്‍ നൂതനമായ അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് (ABT) സാങ്കേതികവിദ്യയിലേക്കാണ് പുതിയ മാറ്റം. 2026 സെപ്തംബര്‍ അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകും.

'മൊത്തം 550 മില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയുടെ വ്യാപ്തി കണക്കിലെടുത്ത് മൂന്ന് പ്രധാന ഘട്ടങ്ങളായി തിരിച്ചിട്ടുണ്ടെന്ന് ആര്‍ടിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ വ്യക്തമാക്കി. 

ആദ്യ ഘട്ടത്തില്‍, ഉപയോക്താക്കള്‍ക്ക് നിലവിലുള്ള നോള്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ച് ഡിജിറ്റല്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്രം സംവിധാനം ഒരുക്കും.

രണ്ടാം ഘട്ടത്തില്‍ ബാങ്കിംഗ് കാര്‍ഡ് സാങ്കേതികവിദ്യകളുമായും, അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായും പൊരുത്തപ്പെടുന്ന നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പുതിയ തലമുറ നോള്‍ കാര്‍ഡുകള്‍ അവതരിപ്പിക്കും.

മൂന്നാം ഘട്ടത്തിലായിരിക്കും സിസ്റ്റം അപ്‌ഡേറ്റ് പൂര്‍ത്തിയാകുക. ഇതുവഴി ദുബൈയിലുടനീളമുള്ള പൊതുഗതാഗത ചെലവുകള്‍കള്‍ക്കായി ബാങ്ക് കാര്‍ഡുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിങ്ങനെയുള്ള ഇതര പേയ്‌മെന്റ് രീതികള്‍ ഉപയോഗിക്കാനാകും. 

പുതിയ അപ്‌ഡേറ്റ് വഴി ഉപയോക്താക്കള്‍ക്ക് QR കോഡ് ടിക്കറ്റിംഗ്, നെക്സ്റ്റ് ജെന്‍ nol കാര്‍ഡുകള്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, ഫിംഗര്‍പ്രിന്റ് ഓഥെന്റികേഷന്‍, ബാങ്ക് കാര്‍ഡുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ തുടങ്ങിയ വിവിധ രീതികള്‍ ഉപയോഗിച്ച് പണമടക്കാന്‍ സാധിക്കും.

ദുബൈ മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 2009 സെപ്റ്റംബര്‍ 9 നായിരുന്നു ആര്‍ടിഎ നോല്‍ സിസ്റ്റം ആരംഭിച്ചത്. കൂടാതെ, പൊതുഗതാഗത ഉപയോക്താക്കള്‍ക്ക് സുഗമമായ യാത്രക്കായി സമീപ വര്‍ഷങ്ങളില്‍ ആര്‍ടിഎ നോള്‍ കാര്‍ഡുകളില്‍ നിരവധി മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Dubai's Roads and Transport Authority (RTA) has completed 40% of the NOL system upgrade, transitioning from a card-based ticketing system to an advanced Account-Based Ticketing (ABT) system. The project is set for completion by the end of September 2026.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago