HOME
DETAILS

ഷഹവേസ് ഖാൻ; മരണം മുന്നിൽ കണ്ട അഞ്ച് പേർക്ക് പുതു ജീവൻ നൽകിയ പടച്ചോന്റെ കൈ

  
Abishek
March 16 2025 | 14:03 PM

Shahvez Khan A Divine Act That Saved Five Lives

കഴിഞ്ഞ വർഷം ഏപ്രിലിൽ ദുബൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ സ്വന്തം ജീവൻ പണയം വെച്ച് അഞ്ചുപേരെ രക്ഷിച്ച ഇന്ത്യക്കാരനായ ട്രെയിനി ഓഡിറ്റർ ഷഹവേസ് ഖാനെ (28) പൊലിസ് മെഡലും 1,000 ദിർഹം ക്യാഷ് പ്രൈസും നൽകി ആദരിച്ചു.

ഏപ്രിൽ 16 ന് ദുബൈയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തപ്പോൾ, അസർ പ്രാർത്ഥനകൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഖാൻ. ഈ സമയം കൊക്കകോള അരീനയ്ക്ക് സമീപം വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു മഞ്ഞ എസ്‌യുവി ഖാൻ കണ്ടു. ഒരു മടിയും കൂടാതെ, സമീപത്തുള്ള ഒരു തൊഴിലാളിയിൽ നിന്ന് വാങ്ങിയ ചുറ്റികയുടെ സഹായത്തോടെ കാറിന്റെ ഗ്ലാസ് മേൽക്കൂര തകർത്തുകൊണ്ട് കാറിനുള്ളിലേക്ക് ചാടി ഖാൻ ഉള്ളിലുണ്ടായിരുന്നവരെ രക്ഷിക്കുകയായിരുന്നു.

sfvrdjyukl,ui.jpg 

തകർന്ന ഗ്ലാസ്സിൽ നിന്നും പറ്റിയ പരുക്കുകളും വീഴ്ചയുടെ ആഘാതവുമെല്ലാം മറികടന്ന്, ഖാൻ കറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെയും രക്ഷപ്പെടുത്തി. രണ്ട് അറബ് പുരുഷന്മാർ, ഒരു ഇന്ത്യൻ സ്ത്രീ, ഒരു ഫിലിപ്പീൻസ് വനിത, ഒരു ഇന്ത്യക്കാരൻ തുടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്. സ്വന്തം ജീവൻ മറന്ന് നടത്തിയ രക്ഷാപ്രവർത്തനത്തില‍്‍ അദ്ദേഹത്തിന്റെ കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുകൾ സംഭവിച്ചു, എന്നാൽ ഇതിലൊന്നും അദ്ദേഹത്തിന് സങ്കടമില്ല.

അവാർഡ് നേടിയ ഖാൻ ആ നിമിഷം ഇപ്പോഴും അവിശ്വസനീയത നിറഞ്ഞ ഒന്നാണെന്നാണ് പറഞ്ഞത്. "എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, അത്തരമൊരു സാഹചര്യത്തിൽ ആരും ചെയ്യേണ്ട കാര്യമാണ് ഞാൻ ചെയ്തത്," ഖാൻ വ്യക്തമാക്കി. "ദുബൈ പൊലിസിൽ നിന്ന് എനിക്ക് കോൾ ലഭിച്ചപ്പോൾ, ഞാൻ ഞെട്ടിപ്പോയി. മെഡൽ സ്വീകരിച്ച് അവിടെ നിൽക്കുന്നത് ഒരു സ്വപ്നം പോലെ തോന്നി." ഖാൻ പറഞ്ഞു.

ഇന്ത്യയിലെ മീററ്റിലെ ഒരു ചെറിയ പട്ടണമായ ഫലൗഡയിലാണ് ഖാന്റെ കുടുംബം താമസിക്കുന്നത്. ഈ സംഭവം തന്റെ മാതാപിതാക്കളെ അറിയിച്ചപ്പോഴുണ്ടായ പ്രതികരണത്തെപ്പറ്റിയും ഖാൻ ഓർത്തെടുത്തു. ഈ സംഭവത്തന് ശേഷം ആദ്യം ചെയ്തത് വീട്ടിലേക്ക് വിളിക്കുകയായിരുന്നു, സംഭവം വീട്ടുകാർക്ക് അതിയായ സന്തോഷം നൽകിയെന്നും, 'അന്ന് നീ ഞങ്ങളെ പേടിപ്പിച്ചെങ്കിലും, ഇന്ന് നീ കാരണം ഞങ്ങൾ ഏറെ അഭിമാനിക്കുന്നുവെന്ന് അമ്മ തന്നോട് പറഞ്ഞുവെന്ന് ഖാൻ പറയുന്നു.

Shahvez Khan’s tragic fate turned into a blessing for five individuals, giving them a new lease on life. His story stands as a testament to the power of generosity and divine intervention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?

International
  •  7 hours ago
No Image

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി

uae
  •  8 hours ago
No Image

ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്‌റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ

International
  •  8 hours ago
No Image

ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം  | Accident in Oman

oman
  •  8 hours ago
No Image

13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്‍ജീവനക്കാരന്‌ 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  8 hours ago
No Image

ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...

uae
  •  9 hours ago
No Image

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി

National
  •  9 hours ago
No Image

മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

Kerala
  •  9 hours ago
No Image

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

uae
  •  9 hours ago
No Image

വിമാന  നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ

National
  •  9 hours ago