HOME
DETAILS

ഇന്ത്യന്‍ അംബാസഡര്‍ മുതല്‍ സ്ത്രീകളും കുട്ടികളും വരെ ഒഴുകിയെത്തി; ജനസാഗരം കൊണ്ട് പുതിയ ചരിത്രം രചിച്ച് കുവൈത്ത് കെഎംസിസി മെഗാ ഇഫ്താര്‍ മീറ്റ്

  
March 17, 2025 | 1:53 AM

Kuwait KMCC Mega Iftar Meet creates new history with huge participation

കുവൈത്ത് സിറ്റി: ജനസാഗരം കൊണ്ട് പുതിയ ചരിത്രം രചിച്ച് കുവൈത്ത് കെഎംസിസി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ മീറ്റ്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഇഫ്താര്‍ നഗരിയിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒഴുകിയെത്തുകയായിരുന്നു. അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ മീറ്റ് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ആദര്‍ശ് സ്വൈക ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉസ്താദ് നൗഷാദ് ബാഖവി മുഖ്യാതിഥി ആയിരുന്നു. 

 

2025-03-1707:03:54.suprabhaatham-news.png
 
 

ഷഹീര്‍ അബ്ദുറഹ്മാന്‍ അല്‍ അസ്ഹരി പേരോട് റമദാന്‍ സന്ദേശം കൈമാറി. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഹരിത് കേധന്‍ ഷേലത്, അയ്യൂബ് കച്ചേരി ഗ്രാന്‍ഡ്, മുസ്തഫ ഹംസ മെട്രോ, മുഹമ്മദലി മെഡക്‌സ്, ഷബീര്‍ ക്വാളിറ്റി, മുനീര്‍ കുണിയ, സി.പി അബ്ദുല്‍ അസീസ്, സിദ്ദീഖ് മദനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കുവൈത്ത് കെഎംസിസി വിദ്യാഭ്യാസ വിങ്ങിന്റെ നേതൃത്വത്തില്‍ കുവൈത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'എജൂറ 2025' സീതി സാഹിബ് മെമ്മോറില്‍ ക്വിസ് മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം പ്രസിഡന്റ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്‍ ഹകീം അഹ്‌സനിയുടെ ഖിറാഅതോടെ തുടങ്ങിയ പരിപാടിക്ക് ജനറല്‍ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. 

 

2025-03-1707:03:31.suprabhaatham-news.png
 
 

ഭാരവാഹികളായ റഊഫ് മഷ്ഹൂര്‍ തങ്ങള്‍, ഇക്ബാല്‍ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആര്‍ നാസര്‍, ഡോക്ടര്‍ മുഹമ്മദലി, സിറാജ് എരഞ്ഞിക്കല്‍, ഗഫൂര്‍ വയനാട്, ഷാഹുല്‍ ബേപ്പൂര്‍, ഫാസില്‍ കൊല്ലം, സലാം പട്ടാമ്പി, സലാം ചെട്ടിപ്പടി ഉപദേശക സമിതി ചെയര്‍മാന്‍ ടി.ടി സലീം, വൈസ് ചെയര്‍മാന്‍ ബഷീര്‍ ബാത്ത അംഗങ്ങള്‍ ആയ സിദ്ദീഖ് വലിയകത്ത്, കെ.ടി.പി അബ്ദുറഹ്മാന്‍, കെ.കെ.പി ഉമ്മര്‍കുട്ടി ഇസ്മായില്‍ ബേവിഞ്ച എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Kuwait KMCC Mega Iftar Meet creates new history with huge participation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  4 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  4 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ

Cricket
  •  4 days ago
No Image

ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടേത്, മോദിയുടേതല്ല: ബാലറ്റിലേക്ക് മടങ്ങിയാൽ ബിജെപി തോൽക്കും; വോട്ട് 'കൊള്ള' വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

National
  •  4 days ago
No Image

ദിലീപ് സിനിമയെ ചൊല്ലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തിൽ പ്രദർശനം നിർത്തിവെച്ചു

Kerala
  •  4 days ago
No Image

ഒരോവറിൽ 7 വൈഡ് എറിഞ്ഞവന്റെ തിരിച്ചുവരവ്; ചരിത്രമെഴുതി അർഷദീപ് സിങ്

Cricket
  •  4 days ago
No Image

ഒമാനിൽ പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

oman
  •  4 days ago
No Image

ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി: പൗഡർ ഉപയോ​ഗം അണ്ഡാശയ അർബുദത്തിന് കാരണമായി; 362 കോടി രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്

International
  •  4 days ago
No Image

മലയാളി കരുത്തിൽ പാകിസ്താൻ വീണു; ഏഷ്യ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്

Cricket
  •  4 days ago
No Image

അബദ്ധത്തിൽ കാറിടിച്ച സംഭവം: യുവാവിന്റെ മാപ്പ് അപേക്ഷ വൈറൽ; സത്യസന്ധതയ്ക്ക് കൈയടി

International
  •  4 days ago