
നടക്കാനും ഇരിക്കാനും മറന്ന സുനിത വില്യംസ്; ഭൂമിയിലെത്തിയാല്‍ നടത്തം പഠിക്കല്‍ ആദ്യ ടാസ്‌ക്

ഗുരുത്വാകര്‍ഷണ ബലം തീരെ കുറഞ്ഞ ശൂന്യാകാശത്താണ് കഴിഞ്ഞ ഒമ്പതുമാസത്തിലേറെയായി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യസും കൂടെയുള്ള ബച്ച് വില്‍മോറും കഴിഞ്ഞത്. ഗുരുത്വാകര്‍ഷണ ബലം ഒട്ടും ഇല്ലാത്ത (മൈക്രോ ഗ്രാവിറ്റി) പ്രദേശത്ത് കഴിയുന്നതിനാല്‍ ബഹിരാകാശ പേടകത്തില്‍ നടത്തമോ, കിടത്തമോ ഇരുത്തമോ ഒന്നുമില്ലായിരുന്നു സുനിതയ്ക്കും സംഘത്തിനും.
ഗുരുത്വാകര്‍ഷണമുള്ള ഭൂമിയിലേത് പോലെ സന്തുലിതാവസ്ഥയില്‍ നില്‍ക്കാനും നടക്കാനും കഴിയാത്ത ബഹിരാകാശത്തുനിന്ന് ഭൂമിയിലെത്തുന്നതോടെ സുനിത വില്യംസും വില്‍മോറും മറ്റ് സംഘാംഗങ്ങളും ആദ്യം പോകേണ്ടിവരിക നടക്കാനും ഇരിക്കാനും കിടക്കാനുമെല്ലാം പരിശീലിക്കാനുള്ള കേന്ദ്രത്തിലേക്കായിരിക്കും. ഗുരുത്വാകര്‍ഷണമില്ലാതെ ബഹിരാകാശത്ത് ദീര്‍ഘനേരം ചെലവഴിക്കുന്നതും കോസ്മിക് വികിരണത്തിന് വിധേയമാകുന്നതും അവരുടെ ആരോഗ്യത്തെ ദീര്‍ഘകാലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂമിയിലെത്തിയ ഉടന്‍ സംഘം ശ്വാസകോശ, വ്യോമ മേഖലയിലെ വിദഗ്ധന്‍ ഡോ. വിനയ് ഗുപ്തയുടെ നിരീക്ഷണത്തിലാകും കഴിയുക. ബഹിരാകാശയാത്രികര്‍ക്ക് പഴയയതുപോലുള്ള ശക്തി പൂര്‍ണമായും വീണ്ടെടുക്കാന്‍ ആറാഴ്ച വരെ എടുത്തേക്കാമെന്നാണ് കരുതുന്നത്. ഇവിടെവച്ച് സുനിതയും സംഘവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വീണ്ടും നടക്കാന്‍ പഠിക്കുക എന്നതായിരിക്കും.
ഒമ്പത് മാസത്തോളം നടക്കാതെ ഇരിക്കുന്നതുവഴി പേശികള്‍ക്കുണ്ടായ ക്ഷീണവും ബലഹീനതയുമാണ് ബഹിരാകാശ യാത്രയ്ക്ക് ശേഷം നടത്തത്തെ ബുദ്ധിമുട്ടേറിയ ദൗത്യമാക്കുന്നത്. നാട്ടിലെത്തിയാല്‍ പെന്‍സില്‍ പിടിക്കല്‍ പോലും തങ്ങള്‍ക്ക് ആയാസകരമായിരിക്കുമെന്നാണ് സുനിതയും വില്‍മോറും നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത്രയും നാള്‍ ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ ഇവരുടെ ശരീരം മൈക്രോഗ്രാവിറ്റിക്ക് വിധേയമായതുകൊണ്ട് തന്നെ പേശികള്‍ക്ക് ശരീരഭാരത്തെ താങ്ങേണ്ടി വന്നിരുന്നില്ല. ഇത് പേശികളുടെ ഗണ്യമായ ബലക്ഷയതത്തിന് കാരണമായിട്ടുണ്ടാവും. കാലുകളുടെ പേശീ ബലത്തെയാകും ഇത് കാര്യമായി ബാധിച്ചിട്ടുണ്ടാകുക. സുനിതയ്ക്കും കൂട്ടര്‍ക്കും ഈ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരവും തിരിച്ചുവരവിലെ അനിശ്ചിതത്വവും ആരോഗ്യം വീണ്ടെടുക്കാനുള്ള ദൗത്യവുമാണ്.
മൈക്രോഗ്രാവിറ്റി
വ്യക്തികളോ വസ്തുക്കളോ ഭാരമില്ലാത്തതായി കാണപ്പെടുന്ന അവസ്ഥയാണ് മൈക്രോഗ്രാവിറ്റി. ബഹിരാകാശയാത്രികരും വസ്തുക്കളും ബഹിരാകാശത്ത് പൊങ്ങിക്കിടക്കുന്നത് മൈക്രോഗ്രാവിറ്റി മൂലമാണ്. പ്രപഞ്ചത്തിലുടനീളം ചലനത്തെ നിയന്ത്രിക്കുന്നതിനിടയാക്കുന്നത് ഗുരുത്വാകര്‍ഷണമാണ്. അത് ഭൂമിയിലുള്ളവരെ നിലത്തേക്ക് ഉറപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. മൂന്ന് നൂറ്റാണ്ട് മുമ്പ് ഐസക് ന്യൂട്ടണ്‍ ആണ് ഗുരുത്വാകര്‍ഷണത്തിന്റെ സ്വഭാവം ആദ്യമായി വിവരിച്ചത്. ചന്ദ്രനെ ഭൂമിക്ക് ചുറ്റും ഭ്രമണപഥത്തിലും ഭൂമിയെ സൂര്യനു ചുറ്റും ഭ്രമണപഥത്തിലും നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഗുരുത്വാകര്‍ഷണ ബലമാണ്.
സുനിതയുടെ പ്രായവും കുറയും ?
രസകരമായ ഒരു കാര്യം സുനിതയുടെ പ്രായത്തില്‍ അല്‍പ്പം കുറവുണ്ടാവുമെന്നതാണ്. ഭൂമിയിലേതിന് ഭിന്നമായി ബഹിരാകാശ യാത്രികര്‍ക്ക് പ്രായമാവുന്നത് സാവധാനമായിരിക്കുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നത്. പ്രത്യേക ആപേക്ഷികതയും സ്റ്റേഷന്റെ വേഗതയും സമയ വികാസവും കാരണമാണിത്. പക്ഷേ, ഇതിന്റെ പ്രഭാവം വളരെ ചെറുതാണ്. ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിച്ച ശേഷം തിരിച്ചെത്തുന്ന ബഹിരാകാശയാത്രികര്‍ ഭൂമിയിലുള്ളവരേക്കാള്‍ ഏകദേശം 0.005 സെക്കന്‍ഡ് കുറവ് പ്രായമുള്ളവരായിരിക്കും.
ഒരാഴ്ചത്തേക്ക് പോയി, 9 മാസം കുടുങ്ങി
കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിന് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആണ് സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ 13ന് തന്നെ മടങ്ങാനാണ് നിശ്ചിയിച്ചിരുന്നതെങ്കിലും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയുമുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ നിലയത്തില്‍ കുടങ്ങുകയായിരുന്നു. തുടര്‍ന്നും പലതവണ മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാങ്കേതികതകരാര്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ യാത്ര മുടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ
uae
• 11 days ago
'എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍
Kerala
• 11 days ago
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ചില്ലറ വിൽപ്പനയെ ബാധിക്കില്ല
National
• 11 days ago
വഖ്ഫ്: പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
Kerala
• 11 days ago
റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ
Saudi-arabia
• 11 days ago
ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്
Cricket
• 11 days ago
ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും
uae
• 11 days ago
പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു
Kerala
• 11 days ago
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 11 days ago
എന്റെ ടീമിലെ ഏറ്റവും മികച്ച നാല് താരങ്ങൾ അവരായിരുന്നു: ധോണി
Cricket
• 11 days ago
ദെയ്റയും ബര്‍ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കാൻ ദുബൈ ക്രീക്കിന് മുകളിലൂടെ എട്ടുവരി പാലം നിര്‍മിക്കുന്നു
uae
• 11 days ago
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: യുഎഇ സ്കൂളുകളിലെ പ്ലസ് വൺ അധ്യയന വർഷം മാറാൻ സാധ്യത
uae
• 11 days ago
ചീങ്കണ്ണിയുടെ വായില്‍ കൈയിട്ട് തന്റെ നായയെ രക്ഷിച്ച് യുവതി... രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം
Kerala
• 11 days ago.jpeg?w=200&q=75)
സുപ്രഭാതം ലഹരിവിരുദ്ധ യാത്രക്ക് തുടക്കം
organization
• 11 days ago
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ, അപ്പീല്‍ ജൂണില്‍ പരിഗണിക്കും
Kerala
• 11 days ago
മൂന്നാഴ്ചത്തെ അവധിക്ക് ശേഷം യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക്
uae
• 11 days ago
യുഎഇയിലെ പുതിയ ശമ്പള നിയമം: വീട്ടുജോലിക്കാർക്ക് ശമ്പളം നൽകുന്നതിന് WPS നിർബന്ധമാക്കുന്നു
uae
• 11 days ago
യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് -മംഗളൂരു സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു
Kerala
• 11 days ago
ദിലീപിന്റെ ആവശ്യം തള്ളി; നടിയെ ആക്രമിച്ച കേസില്‍ ഇനി സിബിഐ അന്വേഷണമില്ലെന്നു ഹൈകോടതി
Kerala
• 11 days ago
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹരജി ഹൈക്കോടതി തള്ളി
Kerala
• 11 days ago
റാസൽഖൈമയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
uae
• 11 days ago