HOME
DETAILS

സഊദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

  
Web Desk
March 17, 2025 | 8:55 AM

Malappuram native dies of heart attack in Saudi

റിയാദ്: സഊദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന്‍ ആണ് മരിച്ചത്. 50 വയസ്സുണ്ട്.

ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന കൃഷ്ണന്‍ റിയാദിലെ ഷുമൈസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുമെന്നും ഇതിനുള്ള നീക്കങ്ങള്‍ നടത്തിവരികയാണെന്നും ബന്ധുക്കള്‍ അറിയിച്ചു. 

മുപ്പത് വര്‍ഷമായി സഊദിയില്‍ പ്രവാസിയായ കൃഷ്ണന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.

കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ പരേതരായ ചന്ദുവിന്റെയും മാണിയുടെയും മകനാണ് കൃഷ്ണന്‍. മാതാപിതാക്കള്‍.
വിനീതയാണ് കൃഷ്ണന്റെ ഭാര്യ. 
മക്കള്‍: അഖില്‍ കൃഷ്ണ, അതുല്‍ കൃഷ്ണ, അബിന്‍ കൃഷ്ണ, അമേയ കൃഷ്ണ. 

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, വൈസ് ചെയര്‍മാന്‍ ഉമ്മര്‍ അമാനത്ത്, ജാഫര്‍ വീമ്പൂര്‍, നാസര്‍ കണ്ണീരി, ഹാഷിം തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലോകകപ്പ് ഫൈനല്‍ കുട്ടികള്‍ കാണട്ടെ'; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Kerala
  •  7 days ago
No Image

സെമി വിജയത്തിലെ രാഷ്ട്രീയ വിവാദം: അർജന്റീനയുടെ വിജയാഘോഷം ഫിഫ മാറ്റിവെച്ചു; കടുത്ത നടപടിക്ക് സാധ്യത

Football
  •  7 days ago
No Image

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: മുൻ ഡിവൈഎഫ്‌ഐ നേതാവിന് മുൻകൂർ ജാമ്യം

Kerala
  •  7 days ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  7 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  7 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  7 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  7 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  7 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  7 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  7 days ago