വീണ്ടും നമ്പർ വൺ; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ
ഡൽഹി: രാജ്യത്ത് ഏറ്റവും കുറവ് ശിശുമരണ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം. ശിശു മരണനിരക്കിലെ ദേശീയ ശരാശരിയിൽ ആയിരം കുട്ടികൾക്ക് 32 എന്ന നിലയിലാണ് ഉള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ ആയിരം കുട്ടികൾക്ക് എട്ട് കുട്ടികൾ എന്നതാണ് ശിശുമരണ നിരക്കിന്റെ ശരാശരി.
കേന്ദ്രമന്ത്രിയായ സാവിത്രി താക്കൂറാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യസഭയിൽ എംപിയായ എഎ റഹീം ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. കാലാകാലങ്ങളായി ഇടതുപക്ഷ സർക്കാർ നടത്തിയ ജനപക്ഷ നയങ്ങൾക്ക് പിന്നാലെയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയതെന്ന് എഎ റഹീം പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും പ്രത്യേകമായി പരിഗണിച്ചുകൊണ്ടുള്ള ഈ ആരോഗ്യ സംവിധാനം ലോകത്തിനു മുന്നിൽ വലിയ മാതൃകയാണ് കേന്ദ്രസർക്കാറിന്റെ ഈ കണക്കുകൾ കാണിക്കുന്നതെന്നും എഎ റഹീം കൂട്ടിച്ചേർത്തു.
അതേസമയം മറ്റ് സംസ്ഥാനങ്ങളിലെ ശിശുമരണ നിരക്കും പുറത്ത് വിട്ടിട്ടുണ്ട്. മധ്യപ്രദേശിൽ 51 ആണ് ശിശു മരണ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഛത്തീസ്ഗഡിൽ 41, ഉത്തർപ്രദേശിൽ 43 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ കണക്കുകൾ. രാജസ്ഥാൻ (40), ഒഡീഷ (39), അസം (40) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ശിശു മരണ നിരക്കിന്റെ കണക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."