കൊല്ലത്തെ വിദ്യാർഥിയെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പക; പ്രതി തേജസും ഫെബിന്റെ സഹോദരിയും ഒന്നിച്ച് പഠിച്ചവർ
കൊല്ലം: ഉളിയക്കോവിലിൽ കോളജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രണയപ്പകയെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. ബാങ്കിൽ ജോലി കിട്ടിയതിന് പിന്നാലെ അവർ ബന്ധത്തിൽ നിന്ന് പിന്മാറിയത് പ്രതിയെ പ്രകോപിപ്പിച്ചു. ശല്യം തുടർന്നതോടെ തേജസ് രാജിനെ വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഫെബിന്റെ സഹോദരിയേയും കൊല്ലാൻ ഉദ്ദേശിച്ചാണ് പ്രതി എത്തിയതെന്നും പൊലിസ് പറയുന്നു.
കവിഞ്ഞ ദിവസമാണ് ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസ് (21) കൊല്ലപ്പെട്ടത്. കാറിലെത്തിയാണ് അക്രമി ഫെബിനെ കുത്തുകയായിരുന്നു. സംഭവം രാത്രി 7 മണിയോടെയാണ് നടന്നത്.കഴുത്ത്, വാരിയെല്ല്, കൈ എന്നിവിടങ്ങളിൽ ഗുരുതരമായ കുത്തേറ്റ് ഫെബിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. ഫെബിന്റെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റിരുന്നു.
ഫെബിനെ കുത്തിയ പ്രതിയായ തേജസ് രാജ് (24) ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടുവെങ്കിലും.പിന്നീട് കടപ്പാക്കട റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.KL 29 H 1628 നമ്പറുള്ള കാർ, പ്രതി ഉപയോഗിച്ചതായി പൊലിസ് കണ്ടെത്തി.
ഫെബിന്റെ അച്ഛനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗോമസിനും കുത്തേറ്റിരുന്നു.വാരിയെല്ലിലും കൈയിലും ഗുരുതരമായി പരിക്കേറ്റ ഗോമസ് ആശുപത്രിയിൽ ചികിത്സയിലാണ്.വെള്ള വാഗണർ കാറിലെത്തിയ അക്രമിയാണ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ് ഫെബിൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."