HOME
DETAILS

അനധികൃതമായി 12 പേര്‍ക്ക് ജോലി നല്‍കി; ഒടുവില്‍ പണി കൊടുത്തവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി

  
March 18 2025 | 06:03 AM

Two have been fined Dh600000 for illegally employing 12 workers in the UAE

ദുബൈ: നിയമവിരുദ്ധമായി 12 പേരെ ജോലിക്കു നിയമിച്ച പ്രവാസിയടക്കം രണ്ടു പേര്‍ക്ക് 600,000 ദിര്‍ഹം പിഴ ചുമത്തി യുഎഇ കോടതി. ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. 12 തൊഴിലാളികള്‍ക്കും 1,000 ദിര്‍ഹം പിഴ ചുമത്തി രാജ്യത്ത് നിന്നും നാടുകടത്തി.

കഴിഞ്ഞ മാസം റെസിഡന്‍സി നിയമ ലംഘകരെ പിടികൂടുന്നതിനായി 252 പരിശോധനകള്‍ നടത്തിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) വെളിപ്പെടുത്തി. 4,771 സ്ഥാപനങ്ങള്‍ പരിശോധിച്ചപ്പോള്‍ എത്ര പേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി പറഞ്ഞു.

നിയമലംഘനങ്ങളില്‍ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിയില്‍ നിയമിക്കുക, ഒരേ സമയം രണ്ടു കമ്പനിയില്‍ ജോലി ചെയ്യുക എന്നിവ ഉള്‍പ്പെടുന്നു.

അറസ്റ്റിലായവരെ തുടര്‍ന്നുള്ള നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു. കോടതി വിധികളുടെ അടിസ്ഥാനത്തില്‍, നിയമലംഘകര്‍ക്കും അവരെ ജോലിക്കെടുത്തവര്‍ക്കും പിഴ ചുമത്തുകയും ചിലരെ നാടുകടത്തുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.

നിയമവിരുദ്ധമായി ഒരു തൊഴിലാളിയെ ജോലിക്കെടുക്കുകയോ താമസിപ്പിക്കുകയോ ചെയ്താല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജോലി നല്‍കാതെയും മറ്റ് കമ്പനികളില്‍ ജോലി ചെയ്യാന്‍ അനുവദിക്കാതെയും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ഇതേ ശിക്ഷ ബാധകമാണ്. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരട്ടി ശിക്ഷയാണ് നിയമലംഘകരെ കാത്തിരിക്കുന്നത്.

കമ്പനികളും വ്യക്തികളും നിയമനങ്ങള്‍ നടത്തുമ്പോള്‍ റെസിഡന്‍സി നിയമം പാലിക്കണമെന്ന് മേജര്‍ ജനറല്‍ അല്‍ ഖൈലി ആവശ്യപ്പെട്ടു. കരാറില്ലാതെ തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജനുവരിയില്‍ മാത്രം റെസിഡന്‍സി നിയമം ലംഘിച്ച 6,000 പേരെയാണ് ഐസിപി അറസ്റ്റു ചെയ്തത്. ഇവരില്‍ ഭൂരിഭാഗം പേരെയും നാടുകടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഗ്രേസ് പിരീഡ് കാലയളവില്‍ നിയമലംഘകര്‍ക്ക് വിലക്ക് കൂടാതെ രാജ്യം വിടാനോ പുതിയ തൊഴില്‍ കരാര്‍ നേടാനോ നിയമപരമായി യുഎഇയില്‍ തുടരാനോ അനുവാദമുണ്ടായിരുന്നു.

Two have been fined Dh600,000 for illegally employing 12 workers in the UAE



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Kerala
  •  a day ago
No Image

സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം

National
  •  a day ago
No Image

മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു

Kerala
  •  a day ago
No Image

വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന

Kerala
  •  a day ago
No Image

കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി

Kerala
  •  a day ago
No Image

സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്

latest
  •  2 days ago
No Image

മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു

Kerala
  •  2 days ago
No Image

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍

Kerala
  •  2 days ago
No Image

എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം

latest
  •  2 days ago
No Image

വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി

Kerala
  •  2 days ago