HOME
DETAILS

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം

  
Web Desk
March 19 2025 | 01:03 AM

Sunita Williams Sets Record for Longest Spacewalk by a Woman

ഫ്ളോറിഡ:  ബഹിരാകാശത്ത് ഏറ്റവും കുടുതല്‍ നടന്ന വനിത സുനിത വില്യംസാണ്. ഒമ്പത് മാസത്തോളം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസ് ഏറ്റവും ഒടുവില്‍ ജനുവരി 30ന് 5 മണിക്കൂറും 26 മിനുട്ടും ദൈര്‍ഘ്യമുള്ള ബഹിരാകാശ നടത്തമാണ് കാഴ്ചവച്ചത്. ഇതോടെ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം. ജനുവരി 16ന് സുനിത വില്യംസ് ആറു മണിക്കൂര്‍ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയിരുന്നു. വിവിധ പരീക്ഷണ-നിരീക്ഷണങ്ങക്കായി ബഹിരാകാശ സഞ്ചാരികള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുന്നതിന് എക്സ്ട്രാ വെഹിക്കുലാര്‍ ആക്റ്റിവിറ്റി (ഇ.വി.എ) എന്നാണ് വിളിക്കപ്പെടുന്നത്.
1965 മാര്‍ച്ച് 18ന് ആദ്യമായി ബഹിരാകാശത്ത് നടന്നത് സോവിയറ്റ് യൂണിയന്റെ അലക്സി ലിയോനോവാണ്. വോസ്‌കോഡ്-2 പേടകത്തിന് പുറത്തുകടന്ന അലക്സി ലിയോനോവ് 12 മിനുട്ടും ഒമ്പത് സെക്കന്‍ഡുമാണ് ബഹിരാകാശത്ത് നടന്നത്. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ സഞ്ചാരികളിലൊരാള സ്വെറ്റ്ല്വാന സ്വിറ്റ്സ്‌കയാണ് പേടകത്തിന് പുറത്തിറങ്ങി നടന്ന ആദ്യ വനിത.

ബഹിരാകാശത്ത് കൂടുതല്‍ സമയം നടന്നത് റഷ്യക്കാരാനായ അനറ്റൊലി സൊലോവീവാണ്-റഷ്യന്‍ ഫെഡറല്‍ ഏജന്‍സിയുടെ ദൗത്യത്തില്‍ പങ്കാളിയായ അനറ്റൊലി സൊലോവീവ് 82.22 മണിക്കൂറാണ് ആകെ നടന്നത്. തൊട്ടുപിന്നില്‍ നാസയുടെ മൈക്കിള്‍ ലോപസ് അലഗ്രിയ(67.40 മണിക്കൂര്‍) ആണ്. നാസയുടെ തന്നെ സ്റ്റീഫന്‍ ജി ബോവന്‍ 65.57 മണിക്കൂര്‍, ആന്‍ഡ്ര്യൂ ജെ. ഫ്യൂസ്‌റ്റൈല്‍ 61.48 മണിക്കൂര്‍, ബോബ് ബെന്‍കെന്‍ 61.10 മണിക്കൂര്‍ നടന്നിട്ടുണ്ട്.

Anatoly Solovyve.png

അനറ്റൊലി സൊലോവീവ്


ബഹിരാകാശ നടത്തം ഏറെ ദുഷ്‌കരവും സാഹസികവുമാണ്. ബഹാരാകാശ നിലയത്തിലെത്തിയ സഞ്ചാരികള്‍ പേടകത്തിന് പുറത്തിറങ്ങി നടക്കണമെങ്കില്‍ അതിനായി സങ്കീര്‍ണമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ബഹിരാകാശ നടത്തത്തിന് അനുയോജ്യമായ ശാരീരികാവസ്ഥ, ഓക്സിജന്‍ ക്രമീകരണം, ബഹിരാകാശ മര്‍ദവുമായി ക്രമീകരിക്കല്‍ തുടങ്ങിയ കൃത്യമാക്കിയ ശേഷം മാത്രമെ നടത്തം സാധ്യമാവുകയുള്ളൂ. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പുള്ള ശാരീരിക പരിശോധന പോലെ തിരികെ എത്തിയ ശേഷവും യാത്രികനെ വിശദമായി പരിശോധിക്കും. അതേസമയം, പേടകത്തിനുള്ളില്‍ നിന്നുള്ള നിരീക്ഷണം പോലെ തന്നെ സുപ്രധാനമാണ് പുറത്ത് നടന്നുള്ള പഠനവും.

Sunita Williams Sets Spacewalk Record : NASA astronaut Sunita Williams achieves the record for the longest spacewalk by a woman, completing 5 hours 26 minutes in space. Her milestone highlights the challenges and significance of space exploration. SpaceHistory



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങരുത്: സംസ്ഥാനത്തെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി അമിത് ഷാ

National
  •  a day ago
No Image

വനിതാ നടിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് സന്തോഷ് വർക്കി എന്നറിയപ്പെടുന്ന 'ആറാട്ടണ്ണൻ' അറസ്റ്റിൽ.

Kerala
  •  a day ago
No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  a day ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  a day ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  a day ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  a day ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  a day ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  a day ago