ടിപ്പര്‍ലോറികള്‍ അമിത വേഗത്തില്‍; നെഞ്ചിടിപ്പോടെ സ്കൂള്‍ കുട്ടികള്‍
കൊട്ടിയം: നെടുമ്പന പഞ്ചായത്ത് പ്രദേശത്തെ വിവിധ റോഡുകളിലൂടെ സ്കൂള്‍ സമയത്ത് ടിപ്പര്‍ലോറികള്‍ അമിതവേഗത്തില്‍ പോകുന്നതിനെതിരേ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. തിരക്കേറിയ സമയത്താണ് ലോറികളുടെ യാത്രകള്‍. രാവിലെ എട്ടുമുതല്‍ 10വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ചുവരെയും ടിപ്പര്‍ലോറികള്‍ നിരത്തിലിറങ്ങരുതെന്ന നിയമമാണ് ലംഘിച്ചിരിക്കുന്നത്. സമീപ പഞ്ചായത്തായ കരീപ്രയില്‍ നിന്നാണു പാറയുമായി ടിപ്പറുകള്‍ പോകുന്നത്.
ഇടുങ്ങിയ റോഡിലൂടെ ടോറസ് വാഹനങ്ങള്‍ കടന്നുപോകാന്‍ പാടില്ലെന്ന നിയമവും ലംഘിക്കുന്നുണ്ട്. കൊല്ലം -ആയൂര്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. ഇതുവഴി നിരവധി സ്കൂള്‍ ബസുകള്‍ അപകടകരമായ രീതിയിലാണ് കടന്നുപോകുന്നത്. നല്ലില, പുലിയില ഭാഗങ്ങളില്‍ വളവ് ഭാഗത്ത് ടിപ്പറില്‍നിന്ന് പാറ തെറിച്ചു വീഴുന്നത് പതിവാണ്.
കരീപ്രയിലെ 35 ഓളം ക്വാറികളില്‍ നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പാറകള്‍ കടത്തിക്കൊണ്ടുപോകുന്നത്.
വൈകുന്നേരങ്ങളില്‍ ഈ ക്വാറികളില്‍ പൊലിസ് പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."