HOME
DETAILS

അരുവിക്കര ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും; 2 ദിവസം ജലവിതരണം മുടങ്ങും

  
March 19, 2025 | 1:58 PM

Water Supply Disruption Aruvikkara Plant Operations Suspended for 2 Days

തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനാൽ, തലസ്ഥാനത്തെ വിവിധ മേഖലകളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം തടസ്സപ്പെടും. നിർമാണ പ്രവർത്തനങ്ങളുടേയും പരിരക്ഷണ ജോലികളുടേയും ഭാഗമായി മാർച്ച് 26 രാവിലെ 8 മണിമുതൽ മാർച്ച് 28 രാവിലെ 8 മണി വരെ കുടിവെള്ള വിതരണം നിർത്തിവയ്ക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.

പ്രധാന ജോലികൾ

-കേടായ ബട്ടർഫ്ലൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് സ്ഥാപിക്കൽ – അരുവിക്കരയിൽ നിന്ന് ഐരാണിമുട്ടം ഭാഗത്തേക്കുള്ള ട്രാൻസ്മിഷൻ മെയിനിൽ.

-ഫ്ലോമീറ്ററും വാൽവും സ്ഥാപിക്കൽ – പി.ടി.പി നഗറിൽ നിന്ന് നേമം-വട്ടിയൂർക്കാവ് സോണിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ.

-ട്രാൻസ്മിഷൻ മെയിൻ അലൈൻമെന്റ് മാറ്റൽ – തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രിനഗർ അണ്ടർപാസ് സമീപത്ത്.

ജലവിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ

പൂർണമായും മുടങ്ങുന്ന മേഖലകൾ:

തിരുവനന്തപുരം കോർപ്പറേഷൻ: കാഞ്ഞിരംപാറ, പാങ്ങോട്‌, വട്ടിയൂർക്കാവ്‌, നെറ്റയം, കാച്ചാണി, കൊടുങ്ങാനൂർ, തിരുമല, വലിയവിള, പി.ടി.പി, വാഴോട്ടുകോണം, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂർ, കരമന, മുടവൻമുഖ്, നെടുമങ്ങാട്, കാലടി, പാപ്പനംകോട്, പൊന്നുമംഗലം, മേലാംകോട്, നേമം, എസ്റ്റേറ്റ്, പുത്തൻപള്ളി, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, ആറന്നൂർ, തുരുത്തുമൂല, അമ്പലത്തറ.കല്ലിയൂർ പഞ്ചായത്ത്: വെള്ളായണി, തെന്നൂർ, അപ്പുക്കുട്ടൻ നായർ റോഡ്, ശാന്തിവിള, സർവ്വോദയം.പള്ളിച്ചൽ പഞ്ചായത്ത്: പ്രസാദ് നഗർ.

 ഭാഗികമായി മുടങ്ങുന്ന മേഖലകൾ:

തിരുവനന്തപുരം കോർപ്പറേഷൻ: പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം, വഴുതക്കാട്‌, തമ്പാനൂർ, കുറവൻകോണം, പേരൂർക്കട, നന്തൻകോട്, ആറ്റുകാൽ, ശ്രീവർാഹം, മണക്കാട്‌, കുര്യാത്തി, വള്ളക്കടവ്‌, കളിപ്പാൻകുളം, പുഞ്ചക്കരി, വെള്ളാർ, ശാസ്തമംഗലം, കവടിയാർ, കമലേശ്വരം, തിരുവല്ലം, പൂങ്കുളം.

ഉപഭോക്താക്കൾ മുന്നറിയിപ്പായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി നിർദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോൾ-ഫ്രീ നമ്പർ 1916-ലോ, ബന്ധപ്പെട്ട ജല അതോറിറ്റി ഓഫീസുകളിലോ ബന്ധപ്പെടാം.

Thiruvananthapuram: The Aruvikkara water treatment plant will be temporarily shut down from March 26, 8 AM to March 28, 8 AM, affecting water supply in multiple areas due to maintenance and construction works. Consumers are advised to take necessary precautions. For more details, contact toll-free 1916.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a day ago
No Image

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാറില്ല: ആശയവിനിമയത്തിന് സാധാരണക്കാര്‍ക്കറിയാത്ത മാര്‍ഗങ്ങളുണ്ട്; അജിത് ഡോവല്‍

National
  •  a day ago
No Image

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിനു ഉജ്വല പരിസമാപ്തി 

Kerala
  •  a day ago
No Image

ചാത്തമംഗലത്ത് പതിവായി വയലുകളിൽ കൊക്കുകൾ ചത്തുവീഴുന്നു; പക്ഷിപ്പനിയാണോ എന്ന സംശയത്തിൽ നാട്ടുകാർ

Kerala
  •  a day ago
No Image

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

International
  •  a day ago
No Image

ഏഴാം തവണയും വീണു; സച്ചിൻ ഒന്നാമനായ നിർഭാഗ്യത്തിന്റെ ലിസ്റ്റിൽ കോഹ്‌ലിയും

Cricket
  •  a day ago
No Image

'എഐ തട്ടിപ്പുകൾ തിരിച്ചറിയാൻ പ്രയാസം'; ജാഗ്രത പാലിക്കാൻ യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്

uae
  •  a day ago
No Image

സഊദിയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ അൽ വദാഇ അന്തരിച്ചു; 142 ആം വയസ്സിൽ

Saudi-arabia
  •  a day ago
No Image

വെല്ലുവിളികളെ അതിജയിക്കണമെങ്കിൽ പണ്ഡിതൻമാർ സത്യവും നീതിയും മുറുകെ പിടിക്കണം: ജിഫ്‌രി തങ്ങൾ 

Kerala
  •  a day ago
No Image

ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ 60,000 അവസരങ്ങള്‍

oman
  •  a day ago