HOME
DETAILS

ബാങ്ക് പണിമുടക്ക്; ചർച്ച പരാജയപ്പെട്ടു, ഈ രണ്ട് തീയതികളിൽ ബാങ്ക് ഉണ്ടാവില്ല  

  
Amjadhali
March 20 2025 | 05:03 AM

Bank strike talks failed the bank will not be open on these two dates  The United Forum of Bank Unions UFBU a collective of nine unions is behind this two-day protest

 

ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ഈ മാസം 24, 25 തീയതികളിൽ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് ഒഴിവാക്കാൻ ഇന്ത്യൻ ചീഫ് ലേബർ കമ്മീഷണറുടെ നേത്രത്തിൽ നടത്തിയ അനുരഞ്ജനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പണിമുടക്ക് നിശ്ചയിച്ച തീയതികളിൽ നടത്തും. ബാങ്കിങ് സേവനങ്ങൾക്ക് ഈ ദിവസങ്ങളിൽ തടസ്സം നേരിടാം. മാര്‍ച്ച് 23 ഞായറാഴ്ചയും തുടർന്ന് മാര്‍ച്ച് 24, 25 തീയതികളിലെ പണിമുടക്കും കൂടിയാകുമ്പോൾ മൂന്ന് ദിവസത്തെ ബാങ്ക് സേവങ്ങൾ ലഭിക്കാതെ വരും.

ബാങ്കിംഗ് മേഖലയിലെ പ്രവൃത്തി ആഴ്ച അഞ്ച് ദിവസമാക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് UFBU മുന്നോട്ടുവെക്കുന്നത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സമരം കര്‍ശനമായി നടപ്പാക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം പ്രധാനമായും തടസ്സപ്പെടുമെങ്കിലും, സ്വകാര്യ ബാങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചേക്കാം.

പണിമുടക്ക് മൂലം പണമിടപാടുകള്‍, ചെക്ക് ക്ലിയറന്‍സ്, വായ്പാ അനുമതി തുടങ്ങിയ സേവനങ്ങള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മുന്‍കൂട്ടി ആവശ്യമായ ഇടപാടുകള്‍ പൂര്‍ത്തിയാക്കണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ക്ക് വലിയ തടസ്സമുണ്ടാകില്ലെങ്കിലും, ശാഖകളില്‍ നേരിട്ടെത്തുന്ന ഇടപാടുകള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരും.

Bank employees’ unions have called for a nationwide strike on March 24 and 25, 2025, which may disrupt banking services across India. The United Forum of Bank Unions (UFBU), a collective of nine unions, is behind this two-day protest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  2 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  2 days ago
No Image

ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം: ഇസ്രാഈൽ-യൂറോപ്യൻ യൂണിയൻ കരാറിൽ ധാരണ

International
  •  2 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  2 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  2 days ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  2 days ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  2 days ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  2 days ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  2 days ago