
"പപ്പ ആ വീപ്പക്കുള്ളിലുണ്ട്"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൗരഭ് രജ്പുതിന്റെ അമ്മ; അഞ്ച് വയസ്സുകാരി കൊലക്ക് സാക്ഷിയോ?

മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സൗരഭിന്റെ അഞ്ചുവയസുള്ള മകൾ "പപ്പ ആ വീപ്പക്കുള്ളിലുണ്ട്" എന്ന് അയൽവാസികളോട് പറഞ്ഞിരുന്നതായി സൗരഭിന്റെ അമ്മ പറഞ്ഞു. കുട്ടി കൊലപാതകത്തിന് സാക്ഷിയായിരിക്കാമെന്നാണ് അമ്മ പറയുന്നത്.
മാർച്ച് 4 നായിരുന്നു മുതിർന്ന മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയതിനു ശേഷം കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഡ്രമ്മിനുള്ളിൽ സൂക്ഷിച്ചു. സംഭവത്തിൽ ഭാര്യ മുസ്കാൻ റസ്തോഗി കാമുകൻ സാഹിൽ ശുക്ല എന്നിവർ പൊലിസിന്റെ പിടിയിലായിരുന്നു.
സൗരഭിനെ കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ യുവതിയുടെ അമ്മ പൊലിസിനെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് പൊലിസ് വീട്ടിൽ നടത്തിയ പരിശോധനയിൽ സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രം കണ്ടെടുത്തു. ഡ്രം സിമന്റ്കൊണ്ട് ഉറപ്പിച്ചതിനാൽ താമസം നേരിടുകയും ഒടുവിൽ, മോർച്ചറിയിൽ കൊണ്ടുപോയി മുറിച്ച് മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ ഭാര്യയും കാമുകനായ സാഹിലും കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി, പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനു വേണ്ടിയാണ് അതിനകത്ത് സിമന്റ് നിറച്ചതെന്ന് പ്രതികൾ സമ്മതിച്ചു.
കേസിനെ കുറിച്ച് പൊലിസ് പറയുന്നത്; കൊലപാതകത്തിന് ശേഷം യുവതിയും കാമുകനും ഹിമാചൽ പ്രദേശിൽ ആഘോഷിക്കാൻ പോയെന്നും ഈ കാലയളവിൽ, സംശയമുണരാതിരിക്കാൻ സൗരഭിന്റെ ഫോണിൽ നിന്ന് വ്യാജ സന്ദേശങ്ങൾ അയച്ചതായും സംഭവത്തിൽ സംശയം തോന്നിയപ്പോൾ യുവതിയുടെ അമ്മ പൊലിസിനെ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയുമായിരുന്നു. തുടർന്ന് പൊലിസ് വീടിൽ പരിശോധന നടത്തിയപ്പോൾ സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രം കണ്ടെടുക്കുകയും. ഡ്രം സിമന്റ്കൊണ്ട് ഉറപ്പിച്ചതിനാൽ താമസം നേരിടുകയും ഒടുവിൽ, മോർച്ചറിയിൽ കൊണ്ടുപോയി മുറിച്ച് മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
ലണ്ടനിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത് മകളുടെ ജന്മദിനം ആഘോഷിക്കുന്നതിനു വേണ്ടിയായിരുന്നു നാട്ടിലെത്തിയത്. 2016 ൽ ആയിരുന്നു മുസ്കാൻ റസ്തോഗി എന്ന യുവതിയുമായുള്ള വിവാഹം. കഴിഞ്ഞ മൂന്ന് വർഷമായി ദമ്പതികൾ മീററ്റിലെ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായും, കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മീററ്റ് എസ്പി സിറ്റി ആയുഷ് വിക്രം അറിയിച്ചു.
A stunning twist in the murder case of a 5-year-old! Saurabh Rajput's mother has made a shocking claim, revealing a chilling detail that could potentially crack the case. Was the young victim a witness to the crime?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 4 days ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• 4 days ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• 4 days ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• 4 days ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• 4 days ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• 4 days ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 4 days ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍
Kerala
• 4 days ago
'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 4 days ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍
International
• 4 days ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 4 days ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 4 days ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 4 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 4 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 4 days ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 4 days ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 4 days ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 4 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 4 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 4 days ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 4 days ago