HOME
DETAILS

പെരുന്നാളവധി, തിരക്ക് വർധിക്കും; യാത്രക്കാർക്ക് നിർദേശങ്ങളുമായി എമിറേറ്റ്സ് 

  
Web Desk
March 20, 2025 | 10:40 AM

Emirates Issues Travel Tips as Eid Rush Begins

ചെറിയ പെരുന്നാൾ അവധിക്കാലത്തെ ഏറ്റവും തിരക്കേറിയ ദിവസങ്ങളേതെന്ന് അറിയിച്ചിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ. തിരക്കേറിയ സമയത്ത് എങ്ങനെ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചും എയർലൈൻ വ്യക്തമാക്കി. ടെർമിനൽ 3ൽ മാർച്ച് 28, 29, ഏപ്രിൽ 5, 6 തീയതികളിൽ തിരക്കനുഭവപ്പെടുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. 

യാത്രക്കാർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്താൻ എമിറേറ്റ്സ് നിർദേശിക്കുന്നു. കൂടാതെ, ബോർഡിംഗ് സമയം ശ്രദ്ധിക്കുകയും ഡിപ്പാർച്ചർ ഗേറ്റിൽ സമയത്ത് എത്തുകയും വേണം. ചെക്ക്-ഇൻ പ്രക്രിയ വേഗത്തിലാക്കാൻ, എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാർക്ക് താഴെ പറയുന്ന വഴികളിൽ ചെക്ക്-ഇൻ ചെയ്യാവുന്നതാണ്. 

1) ഫ്ലൈറ്റ് പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് തന്നെ എമിറേറ്റ്‌സ് വെബ്‌സൈറ്റിലും ആപ്പിലും ഓൺലൈൻ ചെക്ക്-ഇൻ ആരംഭിക്കും. 

2) പുറപ്പെടുന്നതിന് 24 മണിക്കൂർ മുതൽ നാല് മണിക്കൂർ മുമ്പ് വരെ (യുഎസിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള ഒഴിവാക്കൽ) ഐസിഡി ബ്രൂക്ക്ഫീൽഡ് പ്ലേസിലെ എമിറേറ്റ്സ് സിറ്റി ചെക്ക്-ഇൻ, ട്രാവൽ സ്റ്റോർ എന്നിവ സന്ദർശിക്കുക.

3)  യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പ് ഐസിഡി ബ്രൂക്ക്ഫീൽഡ് പ്ലേസിലെ എമിറേറ്റ്സ് സിറ്റി ചെക്ക്-ഇൻ, ട്രാവൽ സ്റ്റോർ എന്നിവയും ഉപയോഗിക്കാം. അതേസമയം യുഎസ് യാത്രക്കാർക്ക് ഈ സൗകര്യം ലഭിക്കില്ല.

4) യാത്രക്കാർക്ക് അവരുടെ താമസസ്ഥലത്ത് നിന്നോ ഹോട്ടലിൽ നിന്നോ വീട്ടിൽ നിന്ന് ചെക്ക്-ഇൻ ബുക്ക് ചെയ്യാം.

5) വടക്കൻ എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർക്ക് അവരുടെ വിമാനത്തിന് 24 മുതൽ 4 മണിക്കൂർ മുമ്പ് വരെ അജ്മാൻ സെൻട്രൽ ബസ് ടെർമിനലിൽ ചെക്ക് ഇൻ ചെയ്യാം.

6) യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 90 മിനിറ്റ് മുമ്പ് പാസ്‌പോർട്ട് വെരിഫിക്കേഷൻ പൂർത്തിയാക്കണം. പ്രീമിയം ഇക്കണോമി അല്ലെങ്കിൽ ഇക്കണോമി ക്ലാസിൽ ബുക്ക് ചെയ്തവർ യാത്രക്ക് 60 മിനിറ്റ് മുമ്പ് അവരുടെ ഗേറ്റിൽ എത്തണമെന്നും ഫസ്റ്റ് അല്ലെങ്കിൽ ബിസിനസ് ക്ലാസിൽ ബുക്ക് ചെയ്തവർ പുറപ്പെടുന്നതിന് 45 മിനിറ്റ് മുമ്പ് അവരുടെ ഗേറ്റിൽ എത്തണമെന്നും നിർദ്ദേശിക്കുന്നു.

7) വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റുകൾ അടക്കും, വൈകിയെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ കഴിയില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു.

8) വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം പുറപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ, ചെക്ക്-ഇൻ, ഗേറ്റ് അടയ്ക്കൽ സമയങ്ങൾ കാരിയർ കർശനമായി പാലിക്കും.

As Eid celebrations approach, Emirates is preparing for a surge in travel. To ensure a smooth journey, the airline has issued helpful tips for passengers, including planning ahead, arriving early, and more.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  5 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  5 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  5 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  5 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  5 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  5 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  5 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  5 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  5 days ago