ഫോർമുല 1 ആഘോഷമാകും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് സഊദി
ജിദ്ദ: ജിദ്ദ സീസൺ 2025ന്റെ ഭാഗമായി ജിദ്ദയിൽ നടക്കുന്ന ഫോർമുല 1 റേസ് വൻ വിജയമാക്കുന്നതിനായി ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും 2025 ഏപ്രിൽ 20, 21 ദിവസങ്ങളിൽ അധിക അവധി നൽകാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി.
ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് സർക്യൂട്ട് എന്നറിയപ്പെടുന്ന ജിദ്ദ കോർണിഷ് സർക്യൂട്ട്, 2025ലെ ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടായ സഊദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെയാണ് സഊദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് നടക്കുന്നത്. തുടർച്ചയായ അഞ്ചാം വർഷവും എസ്‌ടിസി സഊദി അറേബ്യൻ ഗ്രാൻഡ് പ്രീക്സ് ആതിഥേയത്വം വഹിക്കുന്ന ജിദ്ദ കോർണിഷ് സർക്യൂട്ട് റേസിങ്ങ് ആരാധകരാൽ നിറയും എന്നാണ് പ്രതീക്ഷിക്കുന്നത്.
To ensure the success of the Formula 1 race as part of Jeddah Season 2025, the Saudi Ministry of Education has approved additional holidays on April 20 and 21, 2025, for students and educational staff in Jeddah, Makkah, and Taif. This decision aims to facilitate smooth event management and enhance public participation in the prestigious motorsport event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."