HOME
DETAILS

ദിനംപ്രതി വർധിച്ച് അൾട്രാവയലറ്റ് വികിരണ തോത്; കൊല്ലത്ത് റെഡ് അലർട് തുടരും, ആറിടത്ത് ഓറഞ്ച് അലർട്

  
March 21 2025 | 04:03 AM

UV Radiation Levels on the Rise Red Alert in Kollam Orange Alert in 6 Districts

തിരുവന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ജില്ലയിൽ റെഡ് അലർട് തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. യുവി ഇൻഡക്സ് 11ന് മുകളിലെത്തിയ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. കൊല്ലത്ത് കൊട്ടാരക്കരയിലാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.

യുവി ഇൻഡക്സ് 8 മുതൽ 10 വരെ ഉള്ള ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. യുവി ഇൻഡക്സ് 6 മുതൽ 7 വരെ ഉള്ള ജില്ലകളിലാണ് യെല്ലോ അലർട് പുറപ്പെടുവിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

Kerala is experiencing a surge in ultraviolet radiation levels, prompting a red alert in Kollam and orange alerts in six districts. Residents are advised to take necessary precautions to protect themselves from the harsh sun.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  7 days ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  7 days ago
No Image

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

National
  •  7 days ago
No Image

തിരുവനന്തപുരം; പെറ്റി-ക്രിമിനൽ കേസുകൾ തീർക്കാൻ അതിവേഗ ഡ്രൈവ് മേയ് 30 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാം

Kerala
  •  7 days ago
No Image

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടി; നിബന്ധനകളിൽ ധാരണ, ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ചർച്ചകൾ

National
  •  7 days ago
No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  7 days ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  7 days ago
No Image

ഇങ്ങനെയൊരു വിജയം ചരിത്രത്തിലാദ്യം; ഡൽഹിയെ കീഴടക്കി ഗുജറാത്ത് തലപ്പത്ത് 

Cricket
  •  7 days ago
No Image

വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

14കാരൻ കളത്തിൽ! സഞ്ജുവിന്റെ പകരക്കാരനായിറങ്ങി ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക്

Cricket
  •  7 days ago