HOME
DETAILS

മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ 

  
Web Desk
March 21 2025 | 06:03 AM

Thalassery Court Verdict Nine CPM Workers Found Guilty in BJP Worker Surajs Murder Case

തലശ്ശേരി: കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒന്നു മുതല്‍ ഒന്‍പത് വരെ പ്രതികള്‍ കുറ്റക്കാര്‍.  പത്താം പ്രതിയെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടു.  തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ , ടി പി കേസ് പ്രതി ടി.കെ രജീഷ് അടക്കമുള്ളവരാണ് പ്രതികള്‍. ഒന്‍പത് പ്രതികളും സി.പി.എം പ്രവര്‍ത്തകരാണ്. ടി.കെ. രജീഷാണ് നിലവില്‍ ഒന്നാംപ്രതി. മനോരാജ് നാരായണന്‍ അഞ്ചാം പ്രതിയാണ്. 

നേരത്തെ ഒന്നാം പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണക്കിടെ മരണപ്പെട്ടിരുന്നു. എന്‍.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് ഇവര്‍ക്കു മേല്‍ ചുമത്തിയ കുറ്റങ്ങള്‍. 

പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ആറുമാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് സൂരജിന് കാലിന് വെട്ടേറ്റിരുന്നു. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോള്‍ 32 വയസ്സായിരുന്നു സൂരജിന്.

12 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. തുടക്കത്തില്‍ പത്തുപേര്‍ക്കെതിരെയായിരുന്നു കേസ്. പിന്നീട് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രജീഷിനെയും മനോരാജ് നാരായണനെയും കൂടി പ്രതിചേര്‍ക്കുകയായിരുന്നു. കേസില്‍ 28 സാക്ഷികളെയാണ് വിസ്തരിച്ചത്. 

കേസില്‍ ശിക്ഷ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  a day ago
No Image

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്‌ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്? 

Economy
  •  a day ago
No Image

ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്‌റാം വസ്ത്രം' അവതരിപ്പിച്ച് സഊദി

Saudi-arabia
  •  a day ago
No Image

അമ്പലമുക്ക് വിനീത കൊലക്കേസ്: കേരളത്തില്‍ തൂക്കുകയര്‍ കാത്ത് 40 പേര്‍, അവസാനം വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ് റിപ്പര്‍ ചന്ദ്രനെ; നടപടിക്രമങ്ങള്‍ ഇങ്ങനെ

Kerala
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല്‍ ഭീഷണിയും

latest
  •  a day ago
No Image

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

latest
  •  a day ago
No Image

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala
  •  a day ago