HOME
DETAILS

ഇടിയും മിന്നലും ശക്തമാവും; പ്രത്യേക ജാഗ്രത നിര്‍ദേശം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
Web Desk
March 22 2025 | 02:03 AM

Heavy Rain and Thunderstorm Alert in Kerala Yellow Alert Issued for Three Districts  Latest Kerala Weather Updates

തിരുവനന്തപരും: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും, ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

മാത്രമല്ല അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്്ക്ക് സാധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

നാളെ മലപ്പുറം, വയനാട് എന്നിങ്ങനെ രണ്ട് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട്. മറ്റന്നാള്‍ മുതല്‍ പ്രത്യേക യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. 

മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തുടനീളം പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ കോട്ടയം പാലയ്ക്കടുത്ത് സഹോദരങ്ങള്‍ക്ക് ഇടിമിന്നലേറ്റിരുന്നു. ആണ്ടൂര്‍ സ്വദേശികളായ ആന്‍മരിയ (22), ആന്‍ഡ്രൂസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി ഏഴ് മണിയോട വീടിനകത്ത് വെച്ചാണ് ഇവര്‍ക്ക് മിന്നലേറ്റത്. ഇവരെ പിന്നീട് ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആയതിനാല്‍ ഇടിമിന്നലില്‍ നിന്ന് പ്രത്യേക ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ വകുപ്പും, ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Heavy Rain and Thunderstorm Alert in Kerala Yellow Alert Issued for Three Districts  Latest Kerala Weather Updates



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ എയർവേയ്സ് ടിക്കറ്റ് ബുക്ക്‌ ചെയ്യൂ; 10% ഫാമിലി ഡേ ഓഫർ ഇന്ന് മാത്രം 

qatar
  •  3 days ago
No Image

'ആര്‍എസ്എസ് രാജ്യ താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു': മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

National
  •  3 days ago
No Image

വീണ്ടും കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍; തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് ആരോപണം; വിമര്‍ശിച്ച് ഡിഎംകെ

National
  •  3 days ago
No Image

'ജാഗ്രത പാലിക്കുക'; അലഹാബാദ് ഹൈക്കോടതിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

National
  •  3 days ago
No Image

'മുനമ്പം കോടതിയിലിരിക്കുന്ന വിഷയം, പരിഹാരം...' വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് സമ്മതിച്ച് കേന്ദ്രം

Kerala
  •  3 days ago
No Image

ദുബൈയില്‍ ലാന്‍ഡ് ചെയ്തോ? ഇപ്പോള്‍ വൈഫൈ തേടി ഓടേണ്ട! ഫ്രീ ഡാറ്റ വേണോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം

uae
  •  3 days ago
No Image

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; അറിയാം പ്രധാന കാര്യങ്ങള്‍

uae
  •  3 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 20 പേര്‍ക്ക് പരുക്ക് 

Kerala
  •  3 days ago
No Image

'അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല' വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തള്ളി ഹമാസ്

International
  •  3 days ago
No Image

ഇന്ന് വീണ്ടും കുറഞ്ഞു; പവന്‍ വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ

Business
  •  3 days ago