HOME
DETAILS

ഗള്‍ഫില്‍ ഇവന്റ് മേഖലയിലെ വിദഗ്ധന്‍ ഹരി നായര്‍ അന്തരിച്ചു

  
March 22, 2025 | 2:57 AM

Event industry expert Hari Nair dies in Qatar

ദോഹ: ഗള്‍ഫ് മേഖലയില്‍, പ്രത്യേകിച്ച് ഖത്തറിലും യുഎഇയിലും ഇവന്റ് രംഗത്ത് അറിയപ്പെട്ട ഹരി നായര്‍ (50) അന്തരിച്ചു. പാലക്കാട് കല്ലടി സ്വദേശിയാണ്. ഖത്തറില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. അസുഖബാധിതനായി ഏതാനും ദിവസം മുമ്പാണ് ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

2022ലെ ഖത്തര്‍ ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ വിവിധ ഫാന്‍ ഷോകള്‍, എ.ആര്‍ റഹ്മാന്‍, ബ്രയാന്‍ ആഡംസ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ സംഗീത പരിപാടികള്‍ തുടങ്ങിയവയിലൂടെ ഓഡിയോ വിഷ്വല്‍ പ്രൊഡക്ഷനുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഫിഫ ലോകകപ്പ് ഫാന്‍ സോണ്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി. നേരത്തെ ദുബൈ ആസ്ഥാനമായ മീഡിയ പ്രോ ഇന്റര്‍നാഷനലില്‍ പ്രവര്‍ത്തിച്ചിരുന്ന ഹരി നായര്‍, നിലവില്‍ ഖത്തറിലെ ക്ലാര്‍ക്ക് എ.വി.എല്‍ മാനേജിങ് പാര്‍ട്ണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Hari Nair (50), who was known in the event industry in the Gulf region has passed away. He was a native of Kalladi, Palakkad. He died last night while undergoing treatment in Qatar. He was admitted to Hamad Medical Corporation Hospital in Doha a few days ago after falling ill.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  a day ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  a day ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  a day ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  a day ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  a day ago
No Image

വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ സൈനിക നീക്കം: സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവിന് സാധ്യത; വിപണിയിൽ ആശങ്ക

International
  •  a day ago
No Image

തൊണ്ടിമുതല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആന്റണി രാജുവിനെ മന്ത്രിയാക്കി; പിണറായി സര്‍ക്കാര്‍ കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്നു; വി.ഡി സതീശന്‍

Kerala
  •  a day ago
No Image

യുഎഇയുടെ ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ഒരേസമയം 'വുൾഫ് സൂപ്പർമൂണും' ഉൽക്കാവർഷവും കാണാം

uae
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഗര്‍ഭച്ഛിദ്രക്കേസ്; കൂട്ടുപ്രതിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  a day ago
No Image

സ്ത്രീ വേഷം ധരിച്ച് വീഡിയോ ചിത്രീകരിച്ചു; കുവൈത്തിൽ ഇന്ത്യൻ പൗരനും സുഹൃത്തുക്കളും പിടിയിൽ

Kuwait
  •  a day ago