HOME
DETAILS

ജാമിഅ മിലിയ്യ സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു പൊലിസ്; 'ഫലസ്തീന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചെന്ന് എഫ്‌ഐആര്‍

  
March 22, 2025 | 6:42 AM

Police arrest student in Jamia Millia Islamia clash FIR says he shouted Palestine Zindabad

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅ സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ച് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. ഹസ്‌റത്ത് മുക്കറബീന്‍ എന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. ദീപാവലി ആഘോഷത്തിനിടയില്‍ കാംപസില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് ചെയ്തത്. ഫലസ്തീന്‍ സിന്ദാബാദ് എന്നും അല്ലാഹുഅക്ബര്‍ എന്നും മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കഴിഞ്ഞദിവസം മുകറബിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം 22 ന് നടന്ന ദീപാവലി ആഘോഷത്തില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. എബിവിപിയുടെ നേതൃത്വത്തിലുള്‍പ്പെടെയാണ് ജാമിഅ മില്ലിയയില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തില്‍ ജയ് ശ്രീറാം ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളും വിളിച്ചിരുന്നു.

ഇത് ചില വിദ്യാര്‍ഥികള്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തിരിക്കുന്നതും. വിദ്യാര്‍ഥിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. സംഭവത്തില്‍ 25ല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago