HOME
DETAILS

'നിങ്ങളുടെ സഹോദരന്‍ നിങ്ങളുടെ കൂടെയുണ്ട്, മുസ്‌ലിം സമുദായത്തെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ ശക്തമായ നടപടി'; അജിത് പവാര്‍

  
Web Desk
March 22 2025 | 13:03 PM

Your brother is with you strong action will be taken if anyone threatens the Muslim community Ajit Pawar

മുംബൈ: മുസ്‌ലിം സമുദായത്തെ ഭീഷണിപ്പെടുത്തുകയോ സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാനോ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. 

മുംബൈയില്‍ വച്ച് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കവേയാണ് അജിത് പവാറിന്റെ പ്രതികരണം. മഹരാഷ്ട്രയില്‍ ഐക്യവും സമാധാനവും നിലനില്‍ക്കണമെന്നും മഹാരാഷ്ട്ര ധനമന്ത്രി കൂടിയായ അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

'നിങ്ങളുടെ സഹോദരന്‍ അജിത് പവാര്‍ നിങ്ങളോടൊപ്പമുണ്ട്. നമ്മുടെ മുസ്‌ലിം സഹോദരീ സഹോദരന്മാരെ ഭീഷണിപ്പെടുത്താന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അല്ലെങ്കില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അവരെ വെറുതെ വിടില്ല.' അജിത് പവാര്‍ പറഞ്ഞു.

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനിടെ മതഗ്രന്ഥങ്ങള്‍ കത്തിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്കകമാണ് പവാറിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂര്‍ സെന്‍ട്രലിലെ മഹല്‍ പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍മുണ്ടാവുന്നത്. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദു സംഘടനകള്‍ നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.ഇതിനു പിന്നാലെ പൊലിസ് 51 പേരെ പ്രതികളാക്കി എഫ്‌ഐആര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാനോരിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) നേതാവ് ഫഹീം ഷമീമിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷം ആസൂത്രണം ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ്. തീവ്രഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിന് പിന്നാലെ ഫഹീം ഷമീം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സാമുദായിക സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലിസ് പറഞ്ഞത്.

സംഘര്‍ഷം ആസൂത്രിതമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്. സംഘര്‍ഷം സൃഷ്ടിക്കാനായി ബോധപൂര്‍വമായ ശ്രമം നടത്തിയതായും ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ഫഡ്‌നാവിസ് ആരോപിച്ചിരുന്നു. സംസ്ഥാന നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തെറ്റായ പ്രചാരണത്തെ തുടര്‍ന്നാണ് നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായത്. അതിനായി ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ഛത്രപതി സംഭാജിയുടെ പേരിലിറങ്ങിയ സിനിമ ചിലരില്‍ പ്രകോപനമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ മതഗ്രന്ഥങ്ങള്‍ കത്തിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരണം നടത്തി. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ

Kerala
  •  20 hours ago
No Image

കപ്പലില്‍ തീപിടുത്തം; രക്ഷകരായി നാഷണല്‍ ഗാര്‍ഡ്, 10 നാവികരെ രക്ഷപ്പെടുത്തി

uae
  •  20 hours ago
No Image

സഖ്യകക്ഷിയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം; ഇസ്‌റാഈല്‍ കമ്പനിയുമയുള്ള 7.5 മില്ല്യണ്‍ ഡോളറിന്റെ ആയുധ കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  21 hours ago
No Image

വര്‍ഗീയവാദിയായ ദുല്‍ഖര്‍ സല്‍മാന്‍; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടനെതിരെ വിദ്വേഷം പരത്തി തെഹല്‍ക മുന്‍ മാനേജിങ് എഡിറ്റര്‍

Kerala
  •  21 hours ago
No Image

ഇനി ഐടി പാര്‍ക്കുകളിലും മദ്യം വിളമ്പാം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  21 hours ago
No Image

റോഡരികിലെ പാർക്കിംഗിന് പരിഹാരം: കൊച്ചി ഇൻഫോപാർക്കിൽ 600 പുതിയ പാർക്കിംഗ് ​സ്ലോട്ടുകൾ

Kerala
  •  21 hours ago
No Image

ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഈ വര്‍ഷം മാത്രം അബൂദബിയില്‍ അടച്ചുപൂട്ടിയത് 12 റെസ്റ്റോറന്റുകള്‍

uae
  •  21 hours ago
No Image

പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടേക്കും, വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത

uae
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: പ്രതിഷേധസൂചകമായി ഹൈദരാബാദില്‍ മുസ്ലിംകള്‍ പള്ളിയിലെത്തിയത് കറുത്ത കൈവളകള്‍ ധരിച്ച്

National
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: ഐക്യത്തോടെ നിന്ന് ഭീകരതയെ തോൽപ്പിക്കണം - രാഹുൽ ഗാന്ധി

National
  •  a day ago