
ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

കൊൽക്കത്ത: ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം നടക്കുകയാണ്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ആർസിബി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ൧൭൪ റൺസാണ് നേടിയത്.
മത്സരത്തിൽ ബാംഗ്ലൂരിന്റെ വിക്കറ്റിന് പിന്നിൽ തകർപ്പൻ പ്രകടനങ്ങളാണ് ജിതേഷ് ശർമ്മ നടത്തിയത്. നാല് ഡിസ്മിസലുകളാണ് ജിതേഷ് ശർമ മത്സരത്തിൽ നടത്തിയത്. നാല് ക്യാച്ചുകളാണ് താരം നേടിയത്. ഇതോടെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിര നാല് ഡിസ്മിസലുകൾ നടത്തുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറായി മാറാനും ജിതേഷിന് സാധിച്ചു. എംഎസ് ധോണിയും, വൃദിമാൻ സാഹയും മാത്രമാണ് കൊൽക്കത്തക്കെതിരെ ഇതിന് മുമ്പ് നാല് ഡിസ്മിസലുകൾ നടത്തിയ വിക്കറ്റ് കീപ്പർമാർ. ധോണി 2020ലും സാഹ 2022ലുമാണ് നാല് ഡിസ്മിസലുകൾ നടത്തിയിട്ടുള്ളത്.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്കായി ക്യാപ്റ്റൻ അജിങ്ക്യ രഹാനെ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളും നാല് സിക്സുകളും ഉൾപ്പെടെ 31 പന്തിൽ 56 റൺസ് ആണ് രഹാനെ നേടിയത്. സുനിൽ നരെയ്ൻ 26 പന്തിൽ 44 റൺസും നേടി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. അൻക്രിഷ് രഖുവംശി 22 പന്തിൽ 30 റൺസും നേടി നിർണായകമായി.
ആർസിബിയുടെ ബൗളിങ്ങിൽ കൃണാൽ പാണ്ഡ്യ മൂന്നു വിക്കറ്റുകളും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. യാഷ് ദയാൽ, റാഷിഖ് സലാം, സായുഷ് ശർമ്മ എന്നിവർ ഓരോ വീതം വിക്കറ്റുകളും നേടി.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലെയിംഗ് ഇലവൻ
വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്(വിക്കറ്റ് കീപ്പർ), രജത് പതിദാർ(ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, റാസിഖ് ദാർ സലാം, സുയാഷ് ശർമ്മ, ജോഷ് ഹാസിൽവുഡ്, യാഷ് ദയാൽ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിംഗ് ഇലവൻ
ക്വിൻ്റൺ ഡി കോക്ക്(വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, അജിങ്ക്യ രഹാനെ(ക്യാപ്റ്റൻ), റിങ്കു സിംഗ്, അങ്ക്‌കൃഷ് രഘുവംശി, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, സ്പെൻസർ ജോൺസൺ, ഹർഷിത് റാണ, വരുൺ ചക്രവർത്തി.
Jithesh Sharma great wicket keeping record against Kolkata knight riders in ipl
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 5 minutes ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• 8 minutes ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• 12 minutes ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 20 minutes ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• an hour ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 8 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 9 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 9 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 9 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 10 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 10 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 11 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 11 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 12 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 13 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 13 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 13 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 13 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 12 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 12 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 13 hours ago