HOME
DETAILS

സ്വര്‍ണമോ സ്‌റ്റോക്ക് മാര്‍ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം 

  
Web Desk
March 23 2025 | 08:03 AM

Gold vs Stock Market Which is the Safer Investment Option

സ്വര്‍ണത്തിന് വില കൂടിക്കൊണ്ടേയിരിക്കുന്നതാണല്ലോ സാഹചര്യം. അതുകൊണ്ടു തന്നെ സ്വര്‍ണത്തെ ഒരു നല്ല നിക്ഷേപമായാണ് ഉപഭോക്താക്കള്‍ കാണുന്നത്. അതേസമയം, സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതും സാധാരണമായിരിക്കുകയാണ്. സ്‌റ്റോക്ക് മാര്‍ക്കറ്റാണോ സുരക്ഷിത നിക്ഷേപം എന്നതാണ് ഉപഭോക്താക്കളെ അലട്ടുന്ന ചിന്ത. 

അടുത്തകാലത്തുണ്ടായ വലിയ തകര്‍ച്ചയില നിന്നും ഓഹരിവിപണി കരകയറി വരികയാണ് ഈ സാഹചര്യത്തില്‍ ഈ ചോദ്യം കൂടുതല്‍ ശക്തമാകുകയും ചെയ്തു. മുന്‍നിര സൂചികകളായ നിഫ്റ്റി 50, ബിഎസ്ഇ സെന്‍സെക്‌സ് എന്നിവ 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലാണിപ്പോഴുള്ളത്. നിക്ഷേപം എന്നത് ഓരോ വ്യക്തിയുടേയുെ തെരഞ്ഞെടുപ്പാണ്. റിസ്‌ക്കുകള്‍ എടുക്കാനുള്ള സന്നദ്ധതയെ ആശ്രയിച്ചാണ് നിക്ഷേപങ്ങളുടെ തെരഞ്ഞെടുപ്പ് വരുന്നത്. 

സ്വര്‍ണ്ണവും നിഫ്റ്റിയുംഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ട് നിക്ഷേപ സാധ്യതകളാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ്ണത്തെ പലപ്പോഴും സുരക്ഷിതമായ ആസ്തിയായാണ് കണക്കാക്കുന്നത്. എന്നാല്‍ നിഫ്റ്റിയാകട്ടെ വിശാലമായ ഇക്വിറ്റി മാര്‍ക്കറ്റിനെയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയുമാണ് പ്രതിനിധീകരിക്കുന്നത്. 

സ്വര്‍ണത്തില്‍ നിക്ഷേപിച്ചവരാണ് കൂടുതല്‍ ലാഭമുണ്ടാക്കിയതെന്നാണ് 2025 ലെ ആദ്യ പാദത്തില്‍ കണക്കുകള്‍ പറയുന്നത്. കാരണം 2025ലെ ആദ്യപാദത്തില്‍ നിഫ്റ്റി 50 ഉം ബി എസ് ഇ സെന്‍സെക്‌സും യഥാക്രമം 1.70% ഉം 2.15% ഉം നഷ്ടം രേഖപ്പെടുത്തിയിരുന്നു.  അതേസമയം, ഇക്കാലയളവില്‍ സ്വര്‍ണ്ണ വില ഏകദേശം 15 ശതമാനവും വെള്ളി വില 12.65 ശതമാനവും ഉയര്‍ന്നിരുന്നു.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ച് മണി മന്ത്രയുടെ സ്ഥാപകനായ വിരാല്‍ ഭട്ട് പറയുന്നത് കേള്‍ക്കുക. അദ്ദേഹത്തെ ഉദ്ധരിച്ചുള്ള മിന്റ് റിപ്പോര്‍ട്ടില്‍ ഇങ്ങനെ വായിക്കാം.

ദീര്‍ഘകാല വരുമാനം 
സ്വര്‍ണ്ണം ഇന്ത്യയില്‍ ശരാശരി 8-10 ശതമാനം ലാഭമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നല്‍കിയത്. സാമ്പത്തിക അനിശ്ചിതാവസ്ഥയില്‍ സ്വര്‍ണം എക്കാലത്തും നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നതെങ്കിലും സുസ്ഥിരമായ രീതിയിലുള്ള ഒരു മികച്ച വരുമാനം ഇത് നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 

നിഫ്റ്റിയാകട്ടെ 50 സൂചിക ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചരിത്രം കുറിക്കുന്ന വിധത്തിലുള്ള 12-15 ശതമാനം ലാഭമാണ് നല്‍കിയത്. ഈ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ലാഭം ഓഹരിവിപണിയിലെ നിക്ഷേപമാണ്. 

അതിനാല്‍ മികച്ച സാമ്പത്തിക വളര്‍ച്ചയാണ് നിങ്ങളുടെ മുന്‍ഗണനയെങ്കില്‍ നിഫ്റ്റിയാണ് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

പണപ്പെരുപ്പം
രൂപയുടെ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന്റെ മൂല്യം ഉയരാനാണ് സാധ്യത. അതിനാല്‍ പണപ്പെരുപ്പത്തിനെതിരായ ഒരു നല്ല നിക്ഷേപമാര്‍ഗ്ഗമാണ് സ്വര്‍ണ്ണം. നിഫ്റ്റിയുടെ കാര്യം നോക്കിയാല്‍ കമ്പനികള്‍ ലാഭവും വരുമാനവും വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇക്വിറ്റികള്‍ പണപ്പെരുപ്പത്തേക്കാള്‍ വേഗത്തില്‍ വളരുന്നതായി കാണാം. രണ്ടും പണപ്പെരുത്തില്‍ മികച്ച പ്രതിരോധം തീര്‍ക്കുന്നതാണെങ്കിലും നിഫ്റ്റിയാണ് ഇവിടേയും മെച്ചപ്പെട്ടതായി ചൂണ്ടിക്കാണിക്കുന്നത്. 

അസ്ഥിരതയും അപകടസാധ്യതയും
ഏറെ ശ്രദ്ധിക്കേണ്ട ഒരു ഘടകമാണിത്. സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ ഓഹരികളെ അപേക്ഷിച്ച് സ്വര്‍ണമാണ് മികച്ച സ്ഥിരത പ്രകടിപ്പിക്കുന്നത്. അതേസമം, വിപണികള്‍ വലിയ തോതിലുള്ള അസ്ഥിരതക്ക് വിധേയമാണെങ്കിലും വളരെ പെട്ടെന്ന് തന്നെ അതിനെ മറികടക്കാന്നതും കാണാം. 

എന്നാലും മികച്ച സാമ്പത്തിക സ്ഥിരതയാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍, സ്വര്‍ണ്ണമാവും നിക്ഷേപിക്കാന്‍ നല്ലത്. എന്നാല്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ നിഫ്റ്റി നിങ്ങള്‍ക്ക് മെച്ചപ്പെട്ട ലാഭം  നല്‍കിയേക്കാം.

ലിക്വിഡിറ്റി & ആക്സസിബിലിറ്റി
ശുദ്ധതാ പരിശോധനകള്‍, പണിക്കൂലികള്‍ ഭൗതിക രൂപത്തിലുള്ള സ്വര്‍ണ്ണത്തിന് നിരവധി ലിക്വിഡിറ്റി പ്രശ്നങ്ങളുണ്ട് . എന്നാല്‍ ഡിജിറ്റല്‍ സ്വര്‍ണ്ണത്തിനും സ്വര്‍ണ്ണ ഇ ടി എഫുകള്‍ക്കും ഈ ബാധ്യതകളില്ല. 

നിഫ്റ്റിക്കാകട്ടെ ഉയര്‍ന്ന ലിക്വിഡിറ്റി ഉപയോഗിച്ച് സ്റ്റോക്കുകളും ഇന്‍ഡെക്‌സ് ഫണ്ടുകളും എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനും കഴിയും എന്നതാണ് പ്രത്യേകത. ലിക്വിഡിറ്റിയുടെ കാര്യത്തില്‍ സ്വര്‍ണവും നിഫ്റ്റിയും ഒരുപോലെയാണെങ്കിലും നിഫ്റ്റി കൂടുതല്‍ ലളിതവും വേഗതയേറിയതുമായ ഇടപാടുകള്‍ വാഗ്ദാനം ചെയ്യുന്നു.

പോര്‍ട്ട്ഫോളിയോ പെര്‍സ്‌പെക്ടിവ്
നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ അപകടസാധ്യത കുറയ്ക്കുന്ന മികച്ച നിക്ഷേപ മാര്‍ഗ്ഗമായിട്ടാണ് സ്വര്‍ണ്ണത്തെ കാണുന്നത് പ്രത്യേകിച്ച് മാന്ദ്യ സമയങ്ങളില്‍. അതേസമയം, ദീര്‍ഘകാല നിക്ഷേപമാണ് നിഫ്റ്റിയുടെ അടിത്തറ. എന്നാല്‍ നിക്ഷേപ പോര്‍ട്ടിഫോളിയോയില്‍ രണ്ടിന്റേയും ഒരു മിശ്രിതമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിലവിലെ വിപണി സാഹചര്യത്തില്‍, തങ്ങളുടെ പോര്‍ട്ട്ഫോളിയോകളില്‍ സ്ഥിരത ആഗ്രഹിക്കുന്ന ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണമാണ് മികച്ച തോരഞ്ഞെടുപ്പാണെന്ന് തന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഭട്ട് സംഗ്രഹിക്കുന്നു.  എന്നാല്‍ മുകളില്‍ സൂചിപ്പിച്ച അഞ്ച് ഘടകങ്ങള്‍ പരിഗണിക്കാതെ തങ്ങളുടെ പോര്‍ട്ട്ഫോളിയോകളില്‍ വളര്‍ച്ച ആഗ്രഹിക്കുന്ന നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നിഫ്റ്റി 50 ലിസ്റ്റ് ചെയ്ത ഓഹരികള്‍ ഒരു നല്ല തെരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

 

As gold prices continue to rise, many investors view it as a safer investment compared to the stock market, especially after recent market volatility. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ നടിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് സന്തോഷ് വർക്കി എന്നറിയപ്പെടുന്ന 'ആറാട്ടണ്ണൻ' അറസ്റ്റിൽ.

Kerala
  •  a day ago
No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  a day ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  a day ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  a day ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  a day ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  a day ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  a day ago

No Image

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

latest
  •  a day ago
No Image

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്‌സ്വാളിന് അത്ഭുതകരമായ റെക്കോർഡ്

Cricket
  •  a day ago
No Image

ടെന്‍ഷന്‍ വേണ്ട, പുല്‍പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പുല്‍പ്പറ്റ പഞ്ചായത്ത്; പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

latest
  •  a day ago