HOME
DETAILS

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

  
Web Desk
March 23, 2025 | 2:05 PM

Sanju Samson is the first Rajasthan Royals player to score 4000 runs in ipl history

ഹൈദരാബാദ്: ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തോൽവി. സൺറൈസേഴ്‌സ് ഹൈദരാബാദ് 44 റൺസിനാണ് രാജസ്ഥാനെ തകർത്തുവിട്ടത്. ഓറഞ്ച് ആർമിയുടെ തട്ടകമായ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ എതിരാളികളെ ബാറ്റിംഗിനയക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസിന്റെ കൂറ്റൻ ടോട്ടലാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണ് നേടിയത്. 

മത്സരം പരാജയപ്പെട്ടെങ്കിലും രാജസ്ഥാൻ റോയൽസിനൊപ്പം ഒരു ചരിത്ര നേട്ടമാണ് മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 4000 റൺസ് പൂർത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചത്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ രാജസ്ഥാൻ റോയൽസ് താരം കൂടിയാണ് സഞ്ജു എന്നുള്ളതാണ് ഈ റെക്കോർഡിനെ കൂടുതൽ സ്പെഷ്യലാക്കുന്നത്.

2025-03-2319:03:82.suprabhaatham-news.png
 

മത്സരത്തിൽ 37 പന്തിൽ 66 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. 178.38 പ്രഹര ശേഷിയിൽ ഏഴ് ഫോറുകളും നാല് സിക്സുകളുമാണ്‌ സഞ്ജു അടിച്ചെടുത്തത്. സഞ്ജുവിന് പുറമേ ധ്രുവ് ജുറലും അർദ്ധ സെഞ്ച്വറി നേടി. 35 പന്തിൽ അഞ്ച് ഫോറുകളും ആറ് സിക്സുകളും ഉൾപ്പെടെ 70 റൺസായിരുന്നു ജുറൽ നേടിയത്. ഷിർമോൺ ഹെറ്റ്മെയർ 23 പന്തിൽ 42 റൺസും ശുഭം ദൂബെ 11 പന്തിൽ പുറത്താവാതെ 34 റൺസും നേടി. 

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി സെഞ്ച്വറി നേടി ഇഷാൻ കിഷൻ മിന്നും പ്രകടനമാണ് നടത്തിയത്. 47 പന്തിൽ പുറത്താവാതെ 106 റൺസ് നേടിയിരുന്നു ഇഷാന്റെ വെടിക്കെട്ട്. 11 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ട്രാവിസ് ഹെഡ് 31 പന്തിൽ 67 റൺസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഹെൻറിച്ച് ക്ലാസൻ 14 പന്തിൽ നിന്നും 34 റൺസും നിതീഷ് കുമാർ റെഡ്ഢി 15 പന്തിൽ നിന്നും 30 റൺസും നേടി വലിയ ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി. 

മാർച്ച്‌ 26ന് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം നടക്കുന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെയാണ് ഹൈദരാബാദ് നേരിടുക.

 

Sanju Samson is the first Rajasthan Royals player to score 4000 runs in ipl history 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  18 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  18 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  18 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  19 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  19 hours ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  19 hours ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  19 hours ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  20 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  20 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  20 hours ago