HOME
DETAILS

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

  
Web Desk
March 23, 2025 | 3:18 PM

Noor Ahmed Shatters Mumbai Indians Middle Order in Stunning Performance

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്ലിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അടിപതറുന്നു. നാലാം പന്തില്‍ തന്നെ രോഹിത് ശര്‍മ്മയെ ഗാലറിയിലേക്ക് മടക്കി കൊണ്ട് ഖലീല്‍ അഹമ്മദാണ് മുംബൈയുടെ തകര്‍ച്ചക്ക് തുടക്കം കുറിച്ചത്. റയാന്‍ റിക്കിള്‍ട്ടണും വില്‍ ജാക്ക്‌സും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും യഥാക്രമം ഖലീല്‍ അഹമ്മദും ആര്‍ അശ്വിനും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റയാന്‍ റിക്കിള്‍ട്ടണെ ഖലീല്‍ അഹമ്മദ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

പതിയെ ശ്രദ്ധിച്ചു കളിച്ച സൂര്യ കുമാര്‍ യാദവിനെ നൂര്‍ അഹമ്മദിന്റെ പന്തില്‍ ചെന്നൈയുടെ തല സ്റ്റംപ് ചെയ്തു പുറത്താക്കി. 26 പന്തില്‍ 29 റണ്‍സുമായാണ് യാദവ് പുറത്തായത്. 2 ഫോറും ഒരു സിക്‌സും സഹിതമാണ് സൂര്യ 29 റണ്‍സ് നേടിയത്. സൂര്യയെക്കൂടാതെ മുംബൈയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ തിലക് വര്‍മ്മയേയും റോബിന്‍ മിന്‍സിനേയും പുറത്താക്കിയത് യുവ അഫ്ഗാന്‍ ബോളറായ നൂര്‍ അഹമ്മദായിരുന്നു.  

അഫ്ഗാനിസ്ഥാന്റെ യുവ സ്പിന്‍ ബോളറാണ് നൂര്‍ അഹമ്മദ്. 2023ല്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയ നൂര്‍ അഹമ്മദ് 2025ല്‍ ചെന്നൈക്ക് വേണ്ടിയാണ് കളിക്കുന്നത്. പത്തുകോടി രൂപക്കാണ് നൂര്‍ അഹമ്മദിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലേലത്തില്‍ വിളിച്ചെടുത്തത്.

Noor Ahmed delivers a game-changing performance, breaking the middle order of Mumbai Indians and leaving a significant impact on the match's outcome



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  7 days ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  7 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  7 days ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  7 days ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  7 days ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  7 days ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  7 days ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  7 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  7 days ago