HOME
DETAILS

കേരള അച്ചാ ഹേ.....ഭായിമാർ ഒഴുകുന്നു; കണക്കുകൾ പറയുന്നത് ഇങ്ങനെ

  
Amjadhali
March 24 2025 | 03:03 AM

Kerala acha heythe brothers are flowing This is what the numbers say In the last five months 372 lakh non-state workers have registered on the guest portal established by the labor department in the state


മലപ്പുറം: സംസ്ഥാനത്ത് തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ അതിഥി പോർട്ടലിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 3.72 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ. കഴിഞ്ഞ ഒക്ടോബർ മുതൽ ഈമാസം 14 വരെയായി പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 3,72,088 അതിഥി തൊഴിലാളികളാണ്. ഇവരിൽ സ്ത്രീകളും ഉൾപ്പെടും.

അതിഥി തൊഴിലാളികളുടെ തൊഴിലിട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അക്രമസ്വഭാവങ്ങളും ലഹരി വിൽപ്പനയും അധികരിച്ചതും വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ടവർ കേരളത്തിലേക്ക് വരുന്നത് കണ്ടെത്തുന്നതിനുമാണ് അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പോർട്ടൽ പ്രവർത്തിക്കുന്നത്. അതിഥി തൊഴിലാളികളുടെ പേര്, മൊബൈൽ നമ്പർ, വയസ്, ലിംഗം, ജോലി, മാതൃഭാഷ, മേൽവിലാസം, സംസ്ഥാാനം, ജില്ലാ, പൊലിസ് സ്റ്റേഷൻ, കേരളത്തിൽ എവിടെ താമസിക്കുന്നു തുടങ്ങിയവ വിവരങ്ങളാണ് പോർട്ടലിൽ രേഖപ്പെടുത്തുന്നത്. തൊഴിൽ ഇടങ്ങളിലെ പ്രശ്‌നങ്ങളും രേഖപ്പെടുത്താനാകും.

രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് ( 1,23,755). അസം  (65,313), ബിഹാർ (51,063), ഒഡിഷ (45,212), ജാർഖണ്ഡ് (30,392), ഉത്തർപ്രദേശ് (18,354), തമിഴ്‌നാട് (15,763), മധ്യപ്രദേശ് (6,286), രാജസ്ഥാൻ (1,589) എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് അതിഥി തൊഴിലാഴിലാളികളുടെ പരസ്പരമുള്ള ഏറ്റുമുട്ടലിൽ കൊലപാതകങ്ങളടക്കം നിത്യസംഭവങ്ങളാണ്. അതിഥി തൊഴിലാളികളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ആധാർ ലിങ്ക്ഡ് ബയോമെട്രിക് തിരിച്ചറിയൽ രേഖ നൽകാനാണ് സർക്കാർ പദ്ധതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  a day ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  a day ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  a day ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  a day ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  a day ago
No Image

ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്

Cricket
  •  a day ago
No Image

ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ

Cricket
  •  a day ago